സര്‍ക്കാര്‍ വെറുതെ തീറ്റിപോറ്റുന്നവര്‍ 30,500

സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ 30,500 താല്‌കാലിക തസ്‌തികകളെന്ന് ധനവകുപ്പ്. ഇവ തുടരണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും.
വിവിധ സര്‍ക്കാരുകളുടെ കാലത്താണ് ഇത്രയുമധികം തസ്‌തികകള്‍ സൃഷ്‌ടിക്കപ്പെട്ടത്. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തസ്‌തികകളുടെ ആവശ്യകതയെകുറിച്ച് പഠിക്കാന്‍ ധന അഡീഷണല്‍ സെക്രട്ടറി വി.സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചത്. അദ്ദേഹം വിവിധ വകുപ്പു മേധാവികള്‍ക്ക് താല്‌കാലിക തസ്‌തികകളുടെ വിശദാംശങ്ങള്‍ അറിയാന്‍ കത്തെഴുതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 30,500 പേരെ വെറുതെ തീറ്റി പോറ്റുന്നതായി കണ്ടെത്തിയത്.
അടിയന്തിര പ്രാധാന്യമില്ലെങ്കില്‍ ഇത്തരം താല്‌കാലിക തസ്‌തികകള്‍ നിര്‍ത്തലാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. താല്‌ക്കാലിക തസ്‌തികകള്‍ സ്ഥിരമാക്കണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് അഭിപ്രായം അറിയിക്കണം. അത്തരം അപേക്ഷകള്‍ അപ്പോള്‍ നോക്കാമെന്നാണ് ധനവകുപ്പിന്റെ നിലപാട്.
നിലനിര്‍ത്തണമെന്നുള്ള താല്‌ക്കാലിക തസ്‌തികകളെ കുറിച്ച് പഠിക്കാന്‍ മേധാവികളുടെ യോഗം ഉടന്‍ ധനവകുപ്പ് വിളിക്കും. ആവശ്യമില്ലാത്തവ റദ്ദാക്കും. ആവശ്യമുള്ളവ ഭാവിയില്‍ വരുന്ന ഒഴിവുകളില്‍ തട്ടികിഴിക്കും. ഇത് സംബന്ധിച്ച് ഒരു മാസത്തിനകം രൂപരേഖ തയ്യാറാക്കുമെന്നും അത് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക് കൊണ്ടു വരുമെന്നും ധനവകുപ്പ് തീരുമാനിച്ചു.
ഭാവിയില്‍ ദീര്‍ഘകാലാവധിയില്‍ പ്രവേശിക്കുന്നവരുടെ ഒഴിവ് നികത്തുന്നത് ആറു മാസത്തേക്ക് മാത്രമായി നിജപ്പെടുത്തും. അവധി കഴിഞ്ഞ് ഉദ്യോഗസ്ഥന്‍ മടങ്ങിയെത്തുമ്പോള്‍ താല്‌ക്കാലികകാരനെ പിരിച്ചു വിടും. ഇത് ഏറ്റവുമധികം ബാധിക്കുക എയ്‌ഡഡ് സ്‌ക്കൂളുകളിലെ അധ്യാപകരെയാണ്. അഞ്ച് വര്‍ഷത്തെ ശൂന്യവേതനാവധിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പകരം അധ്യാപകരെ നിയമിക്കാറാണ് ഇപ്പോഴത്തെ പതിവ്. ഇത് അവസാനിക്കും. സ്വകാര്യ മാനേജര്‍മാരെ നീക്കം ചൊടിപ്പിക്കാന്‍ ഇടയുണ്ട്.
ഉദ്യോഗസ്ഥര്‍ ഡപ്യൂട്ടേഷനില്‍ പോകുമ്പോള്‍ പകരം താല്‌കാലികക്കാരെ നിയമിക്കുന്ന പതിവും അവസാനിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha