നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ ഫയസിന് ജാമ്യം

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി ഫയസിന് ജാമ്യം. കസ്റ്റംസ് രജിസ്ടര്‍ ചെയ്ത കേസിലാണ് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ ഫയസിന് പുറത്തിറങ്ങാനാകില്ല.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറു കോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം തുടങ്ങിയത്.
https://www.facebook.com/Malayalivartha