നാടെങ്ങും ശ്വേത കഥകള്‍ മാത്രം, മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വാഗ്‌ദാനം ചെയ്‌തെന്ന് സൂചന

ശ്വേത മേനോന്‍ പീതാംബര കുറുപ്പിനെതിരെയുള്ള പരാതി പിന്‍വലിച്ചതോടെ വിവിധ ഓണ്‍ലൈന്‍ പത്രങ്ങളില്‍ രാജിക്ക് പിന്നിലുള്ള പല നാടകങ്ങളാണ് പ്രചരിക്കുന്നത്. കേസ് പിന്‍ലിക്കാന്‍ നടി ശ്വേതാ മേനോന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വാഗ്‌ദാനവും നല്‍കിയെന്ന് സൂചന. ഒഴിമുറി ഉള്‍പ്പെടെയുള്ള സിനിമകളിലെ മികച്ച അഭിനയത്തിനാണ് അവാര്‍ഡ് വാഗ്‌ദാനം.
ആദ്യദിവസങ്ങളില്‍ പരാതിയില്‍ ഉറച്ചുനിന്ന ശ്വേത പിന്നീട് പീതാംബരക്കുറുപ്പിന്റെ മാപ്പു പറച്ചിലിന്റെ പശ്‌ചാത്തലത്തില്‍ നാടകീയമായി പരാതി പിന്‍വലിക്കുകയായിരുന്നു. കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സമീപിച്ച തിരുവനന്തപുരത്തെ പ്രശസ്‌ത നിര്‍മാതാവിനെയും സുഹൃത്തിനേയും ശ്വേത രോഷാകുലയായി വീട്ടില്‍നിന്ന് ഇറക്കി വിട്ടതായും പറയപ്പെടുന്നു. പിന്നീട് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ള ഒരു സൂപ്പര്‍താരം പ്രശ്‌നത്തില്‍ ഇടപെട്ട് കേസ് പിന്‍വലിക്കാന്‍ ശ്വേതയെ നിര്‍ബന്ധിക്കുകയായിയരുന്നു.
https://www.facebook.com/Malayalivartha