മദ്യനയവും റബര്‍ വിലത്തകര്‍ച്ചയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്കാസഭ, കുഞ്ഞാടുകള്‍ ഇതൊരു മുന്നറിയപ്പായി കണക്കാക്കണം

കത്തോലിക്കാസഭയ്ക്ക് തിരഞ്ഞൊടുപ്പിലെന്ത് കാര്യമെന്ന് ചിന്തിക്കുന്നവരാണ് ഏറെയാളുകളും. പക്ഷെ കുഞ്ഞാടുകള്‍ വോട്ട് ചെയ്തില്ലേല്‍ ജയിക്കുകയില്ലെന്ന് നമ്മുടെ യുക്തിവാദി രാഷ്ട്രീയക്കാര്‍ക്കുമറിയാം. പക്ഷെങ്കില്‍ ചത്താലും അതവര്‍ സമ്മതിച്ച് തരുകയില്ല. അതുകൊണ്ടാണല്ലോ കുഞ്ഞാടുകള്‍ കൂടുതല്‍ ഉള്ള മണ്ഡലങ്ങളില്‍ ഇടയന്റെ അഭിപ്രായത്തിനായി അരമനയില്‍ നിന്നും കത്ത് വരാന്‍ കാത്തിരിക്കുന്നത്. പാവം പൂഞ്ഞാറ്കാരനിട്ട് അതൊരു പണിയുമായി. അറിയുല്ലോ പുള്ളി ഇടയനെ പണ്ട് ഒന്ന് തെറിപറഞ്ഞതാണ്. കുഞ്ഞാടുകളെ ക്ഷമിക്കാനാണ് പഠിപ്പിച്ചേക്കുന്നതെങ്കിലും ഇതവര് പൊറുക്കൂല ഉറപ്പാണ്. അങ്ങനെ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയതുപോലെയായി പൂഞ്ഞാറിലെ കാര്യം പുത്തന്‍ പാര്‍ട്ടിക്കാരെ സഭയുടെ ആശിര്‍വാദത്തോടെ അവിടെ പ്രതിഷ്ടിച്ചു.
മലയോര കര്‍ഷകരെ ഉദ്ധരിക്കാന്‍ തൊടുപുഴക്കാരനെയും പാലാക്കാരനെയും തെറിവിളിച്ചിങ്ങ് പോന്നു. പണ്ടിവരെ മെത്രാന്‍ ആശിര്‍വദിച്ച് വെഞ്ചിരിച്ച വെള്ളവും തെളിച്ച് ഒന്നിപ്പിച്ചതാ സന്തോഷത്തിലും ദുഖത്തിലും ഒന്നിച്ച് കഴിഞ്ഞോണമെന്ന് പറഞ്ഞ്. എന്ത് ചെയ്യും ഇലക്ഷനില്‍ സീറ്റ് ഇല്ലേല്‍ ഞങ്ങള്‍ ഏത് അവിശ്വാസികളെയും കൂട്ട് പിടിക്കുമെന്ന് പറഞ്ഞ് അവരിങ്ങ് പോന്നു. ആ പുണ്യാളന്‍മാരെ അവര്‍ ഇടതുകൈയ്യും നീട്ടി സ്വീകരിച്ച് നാല് സീറ്റും കൊടുത്തു ആര്‍ക്ക് പോയി ജോര്‍ജിന് പോയി. കേരള കോണ്‍ഗ്രസ്സ് ജോര്‍ജു കുട്ടി അഗസ്തിയെക്കൂടിയെ കുട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുകൂടി വെഞ്ചിരിപ്പ് വെള്ളം തലേല്‍ വീണവരെല്ലാം പൂഞ്ഞാറില്‍ ആകെ കണ്‍ഫ്യൂഷനിലാണ്.
ദാ.. ഇപ്പോള്‍ മദ്യനയവും റബര്‍ വിലത്തകര്‍ച്ചയും മലയോര കര്‍ഷകരുടെ ആശങ്കകളും ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്കാസഭ. മദ്യനിരോധനം നടപ്പാക്കാതെ വര്‍ജനം കൊണ്ട് പ്രയോജനമില്ല. സഭയ്ക്ക് രാഷ്ട്രീയമില്ലെങ്കിലും പ്രാദേശിക വിഷയങ്ങളില്‍ ജനോപകരാപ്രദമായ നിലപാടുകളാവും കൈക്കൊള്ളുകയെന്നും അഴിമതി രഹിതമായ വികസത്തിന് സമ്മതിദായകര്‍ വോട്ടുനല്‍കണമെന്നും സഭാ വ്യക്തമാക്കുന്നു. കാര്‍ഷിക വിയയങ്ങളില്‍ ജനപ്രതിനിധികള്‍ വഞ്ചനാപരായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. പലപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടില്ല. റബര്‍ വിലത്തകര്‍ച്ച കര്‍ഷകന്റെ നടുവൊടിച്ചു. പക്ഷെ ഇതുമായി ഇപ്പോള്‍ കര്‍ഷകര്‍ പൊതുത്തപ്പെട്ടു. അത് നിവൃത്തികേടുകൊണ്ടാണ്. ഇക്കാര്യം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനുളള നീക്കത്തെ സഭ അനുകലിക്കും. മദ്യവര്‍ജനം ജനങ്ങളാണ് ചെയ്യേണ്ടതെങ്കില്‍ മദ്യനിരോധനം കൊണ്ടുവരണ്ടത് സര്‍ക്കാരാണ്. നിരോധനം പ്രായോഗികമല്ല എന്നുപറയുന്നത് അംഗീകരിക്കാനാവില്ല. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ ജനപ്രതികള്‍ കയ്യൊഴിയുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഇത് പ്രദേശികവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയ നിലപാടുകളില ഇല്ലെന്നു വ്യക്തമാക്കുമ്പോഴും തിരഞ്ഞെടുപ്പിനെ സ്വാധീനികുന്ന നിര്‍ണായക വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഖം കൊടുക്കേണ്ടിവരും എന്ന് വ്യക്തം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha