തിരുവനന്തപുരം കളക്‌ട്രേറ്റില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റില്‍ ബോംബ് ഭീഷണി. അജ്ഞാതനായ ഒരാള്‍ ബോംബാണെന്നു പറഞ്ഞ് ഒരു വസ്തു കളക്ടറുടെ ചേമ്പറിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇയാളെ പിടികൂടാനായില്ല.
കളക്ടറുടെ ചേംമ്പറിന് സമീപത്തു നിന്നും കണ്ടെടുന്ന പൊതിയില്‍ ബോംബ് എന്ന് എഴുതിവച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആളുകളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha