അടൂര്‍ പ്രകാശിനും കണ്ണൂര്‍ കളക്‌ടര്‍ക്കുമെതിരെ ജസീറ പരാതി നല്‍കി

മണല്‍ മാഫിയയ്‌ക്കെതിരെയുളള സമരം ഡല്‍ഹിയിലെത്തിച്ച ജസീറ റവന്യൂമന്ത്രി അടൂര്‍ പ്രകാശിനും കണ്ണൂര്‍ കളക്‌ടര്‍ രത്തന്‍ ഖേല്‍ക്കര്‍ക്കുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രസ്‌താവന നടത്തിയെന്നാണ് പരാതി. ജസീറയ്‌ക്ക് പിന്നില്‍ ഗൂഢശക്‌തികളുണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം ജസീറ പണത്തിനു വേണ്ടിയാണ് സമരം നടത്തുന്നതെന്നാണ് കളക്‌ടര്‍ പറഞ്ഞത്. തനികൈതിരെയുളള പരാമര്‍ശം പിന്‍വലിക്കണമെന്ന് ജസീറ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. അതേസമയം, ജില്ലാഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു തന്റെ പരാമര്‍ശമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
https://www.facebook.com/Malayalivartha