പിണറായിയുടെ ഭാവി ഇന്നറിയാം, ഒപ്പം കേരളത്തിന്റേയും... ലാവ്‌ലിന്റെ വിധിയറിയാന്‍ ആകാംക്ഷയോടെ കേരളം

എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടാകുന്നത്. പിണറായി വിജയനെ സംബന്ധിച്ചടുത്തോളം ഇന്നത്തെ വിധി നിര്‍ണായകമാണ്. കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി. ഈ വിധി പിണറായി വിജയന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അത് രാഷ്‌ട്രീയ കേരളത്തെ കാര്യമായി സ്വാധീനിക്കും.
ലാവ്‌ലിന്‍ കേസ് പിണറായിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പിണറായിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതു പോലും ഈ അഴിമതി കേസാണ്. പിണറായിയുടെ വിധി പ്രതികൂലമാകാന്‍ കാത്തിരിക്കുന്നവരില്‍ പ്രതിപക്ഷവും എന്തിന് സിപിഎമ്മില്‍ തന്നെ ചിലരുമുണ്ട്. പല അവസരങ്ങള്‍ ഉണ്ടായെങ്കിലും വിഎസ് അച്യുതാന്ദന് വീണ്ടും ഭരണം കിട്ടാതിരിക്കാനാണ് സര്‍ക്കാരിനെപ്പോലും അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കാത്തത്. അതുകൊണ്ട് തന്നെ ലാവ്‌ലിന്‍ പിണറായിക്ക് അനുകൂലമാകരുതെന്നാണ് യുഡിഎഫിന്റെ പ്രാര്‍ത്ഥന. മാത്രമല്ല വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അഴിമതികള്‍ പാടി നടക്കുകയും ചെയ്യാം.
ഇനി വിധി പിണറായിക്ക് അനുകൂലമാകുകയാണെങ്കില്‍ സിപിഎം സര്‍ക്കാരിനെതിരെ ശക്തമായി തിരിയും. അത് സര്‍ക്കാരിന്റെ ആയുസിനെ ബാധിക്കും. പിണാറായിയെ അധികാരത്തിലെത്തിക്കാനായി അകന്നു നില്‍ക്കുന്ന യുഡിഎഫിലെ ചില കക്ഷികളെക്കൂടി കൂട്ടുകയും ചെയ്യും. ഇന്നത്തെ വിധി വിഎസ് അച്യുതാനന്ദനും നിര്‍ണായകമാണ്. മാത്രമല്ല വിഎസിനെ ഒതുക്കുകയും ചെയ്യും.
രാഷ്ട്രീയ രംഗത്തെ ആകെത്തന്നെ മാറ്റി മറിച്ചേക്കാവുന്ന വിധി പ്രഖ്യാപനം രാവിലെ 11ന് നടക്കും. സി.ബി.ഐ പ്രത്യേക കോടതി മജിസ്‌ട്രേറ്റ് ആര്‍.രഘുവാണ് വിടുതല്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത്.
പന്നിയാര്‍,ചെങ്കുളം,പളളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ ഉയര്‍ന്ന തുകയ്ക്ക് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിന് നല്‍കിയതിലൂടെ സംസ്ഥാനത്തിന് 374.50 കോടി രൂപ നഷ്ടമുണ്ടായി എന്ന ആക്ഷേപത്തെപ്പറ്റിയാണ് സി.ബി.ഐ അന്വേഷിച്ചത്. സി.എ.ജി റിപ്പോര്‍ട്ടോടെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അഴിമതി ആക്ഷേപം പിന്നീട് കോടതി ഉത്തരവിലൂടെ സി.ബി.ഐ അന്വേഷണത്തില്‍ എത്തുകയായിരുന്നു.
ആദ്യം ഒന്‍പതാം പ്രതിയായിരുന്ന പിണറായി വിജയന്‍ ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ടെന്‍ഡ്രലിനെ ഒഴിവാക്കുകയും പ്രതികളിലൊരാള്‍ മരണപ്പെടുകയും ചെയ്തതോടെ കേസില്‍ ഏഴാം പ്രതിയായി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റാരോപണം ചുമത്തുന്ന ഘട്ടത്തിലാണ് പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഭരണത്തുടര്‍ച്ച എന്ന നിലയില്‍ നവീകരണ കാരാര്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്‌തെതന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha