ശ്വേത മേനോന്റെ മൊഴി പുറത്തായി, കാറില്‍ ഇറങ്ങിയതു മുതല്‍ തൊട്ടും പിടിച്ചും നിന്നു, വേദിയിലേക്ക് കൊണ്ട് പോയത് അരയില്‍ പിടിച്ച്

കൊല്ലത്ത് വള്ളം കളിക്കിടെ നടന്ന അപമാന ശ്രമങ്ങളെപ്പറ്റി ശ്വേതമേനോന്‍ പോലീസിന് നല്‍കിയ മൊഴി പുറത്തായി. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുത്തത്.
ശരിക്കും അസഹനീയമായ രീതിയിലാണ് പീതാംബര കുറുപ്പ് തന്നോട് പെരുമാറിയതെന്ന് ശ്വേത മൊഴിയില്‍ പറയുന്നു. പീതാംബര കുറുപ്പ് പറയുന്നതു പോലെ പിതാവിനെ പോലെയുള്ള സ്‌നേഹ വാത്സല്യമല്ലായിരുന്നു അത്. അനുവാദമില്ലാതെ വളരെ നാളത്തെ അടുപ്പത്തോടെയാണ് പിതാമ്പരകുറുപ്പ് പെരുമാറിയത്. വളരെ സ്വാതന്ത്ര്യത്തോടെ ശരീര ഭാഗങ്ങളില്‍ തൊടുകയും പിടിക്കുകയും ചെയ്‌തു. അപ്പോഴെല്ലാം താന്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ കൂടുതല്‍ സ്വാതന്ത്യം കാട്ടി.
കാറില്‍ നിന്നും ഇറങ്ങിയതുമുതല്‍ പീതാംബര കുറുപ്പ് തന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തന്റെ ശരീരത്തില്‍ അറിഞ്ഞ് കൊണ്ട് പലതവണ തൊട്ടു. ഇത്രയും ജനങ്ങളുണ്ടായിട്ടും തന്റെ അയയില്‍ പിടിച്ചാണ് പീതാംബര കുറുപ്പ് തന്നെ വേദിയിലേക്ക് ആനയിച്ചത്. തന്റെ സീറ്റിന്റെ തൊട്ടടുത്തായി ഇരുന്ന കുറുപ്പ് പലപ്പോഴും തന്റെ കൈ പിടിച്ചു കൊണ്ടാണ് ഇരുന്നത്.
പ്രസംഗിക്കാന്‍ പോകുമ്പോള്‍ കുറുപ്പിന്റെ കൈ മാറ്റിയാണ് പോയത്. തുടര്‍ന്ന് അദ്ദേഹം എഴുന്നേല്‍ക്കുകയും ചെയ്‌തു. താന്‍ പ്രസംഗിക്കുന്ന സമയത്ത് അദ്ദേഹം കൂടുതല്‍ അടുത്ത് നില്‍ക്കുകയും അസഹനീയമായ രീതിയില്‍ സ്‌പര്‍ശിക്കുകയുമായിരുന്നു.
തന്റെ സ്വഭാവം വച്ച് അപ്പോള്‍ തന്നെ പ്രതികരിക്കുന്നതുമാണ്. എന്നാല്‍ ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ വച്ച് താന്‍ ക്ഷമിക്കുകയായിരുന്നു. താന്‍ പങ്കടുത്ത പരിപാടി അലങ്കോലമാകരുത് എന്നു കരുതിയാണ് അപ്പോള്‍ പരാതിപ്പെടാത്തത്. വളരെ വിഷമത്തോടെയാണ് ആ വേദിവിട്ടത്. തുടര്‍ന്നാണ് തന്നെ ചടങ്ങിലേക്ക് വിളിച്ച കളക്‌ടറെ വിളിച്ച് പരാതിപ്പെട്ടത്. എന്നാല്‍ കളക്‌ടര്‍ മലക്കം മറിഞ്ഞത് കൂടുതല്‍ വിഷമിപ്പിച്ചു.ഇങ്ങനെ പോകുന്നു ശ്വേതയുടെ മൊഴി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha