കമ്യൂണിസ്റ്റുകാരന്റെ കണ്ണ് നിറഞ്ഞു, മഞ്ഞ പത്രങ്ങള്‍ മുതല്‍ മഹാ നേതാക്കള്‍ വരെ വേട്ടയാടി, എങ്കിലും ആരോടും വിരോധമില്ല

ലാവ്‌ലിന്‍ കേസിന്റെ വിധി വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങളുടെ മുമ്പിലെത്തി. അനേക വര്‍ഷം വേട്ടയായിയ ലാവ്‌ലിനില്‍ തനിക്ക് പറയാനുള്ളത് പിണറായി പറഞ്ഞു. വളരെ വികാത്തോടെയാണ് കരുത്തനായ പിണറായി സംസാരിച്ചത്.
രാഷ്ട്രീയ ജീവിതത്തിലെ വേട്ടയാടല്‍ ഘട്ടങ്ങളിലൊന്ന് കഴിഞ്ഞെന്ന് പിണറായി വിജയന്‍ പറഞ്ഞു. മഞ്ഞപ്പത്രക്കാര്‍ മുതല്‍ മഹാനേതാക്കള്‍ വരെ വേട്ടയാടി. ആരോടും വ്യക്തിവിരോധമില്ലെന്നും പിണറായി പറഞ്ഞു. ആരും തകര്‍ന്നു പോകുന്ന ആക്രമണത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കുന്നുവെന്ന് കേസിന്റെ പലഘട്ടങ്ങളിലും പലരും ചോദിച്ചു. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ.
തനിക്കെതിരായ ആക്രമണത്തില്‍ വലതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെ ഒന്നിച്ചു. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ഈ എതിര്‍പ്പുകള്‍ ഉണ്ടായത്. പാര്‍ട്ടിവിരുദ്ധരുടെ കൈയടി തനിക്കായി ഉയര്‍ന്നിട്ടില്ല. പാര്‍ട്ടിയല്ല, മറ്റു കേന്ദ്രങ്ങളാണ് ശരിയെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
മാധ്യമങ്ങള്‍ എന്താണ് ചെയ്തതെന്ന് ആലോചിക്കണം. തന്റെ ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമ്പനി ഉണ്ടെന്നു വരെ എഴുതി.
പ്രതിസന്ധി ഘട്ടങ്ങളില്‍ തളരരുതെന്ന് പലരും ഉപദേശിച്ചു. ഒപ്പം നിന്നു. ജസ്റ്റിസ് വി ആര്‍, കൃഷ്ണയ്യര്‍, എം കെ സാനു, ജനാര്‍ദ്ദനക്കുറുപ്പ്, സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ള ഗുരുസ്ഥാനീയര്‍ പിന്തുണച്ചു. കേസ് സിബിഐക്ക് വിട്ടത് ചിലരുടെ മുറവിളി കൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി. കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും തന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാവരോടുള്ള നിസ്സീമമായ നന്ദി ഈ അവസരത്തില്‍ പ്രകടപ്പിക്കുകയാണ്. രാഷ്ട്രീയ പകപോക്കലിന് അന്വേഷണസംഘങ്ങളെ ഉപയോഗിക്കുന്ന പതിവ് ഇനിയെങ്കിലും നിര്‍ത്തണം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കേസില്‍ പെടുത്തി നിസംഗരാക്കരുത്. ഈ നടപടി വികസനരാഹിത്യത്തിലേക്ക് നയിക്കുമെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha