പ്രധാനമന്ത്രി പുറ്റിങ്ങല്‍ സന്ദര്‍ശിച്ചു, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന അടക്കമുള്ളവ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു

വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്ര പരിസരം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്ററിലാണ് കൊല്ലത്തെത്തിയത്. ആശ്രാമം മൈതാനത്ത് മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയും അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ദുരന്തം നടന്ന പുറ്റിംഗല്‍ ക്ഷേത്രത്തിലെത്തി.
അപകടത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് കൊല്ലത്ത് ഏര്‍പ്പെടുത്തിയിരുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന അടക്കമുള്ളവ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തഭൂമിയില്‍ അല്‍പ്പനേരം ചിലവഴിച്ചശേഷം അദ്ദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോയി. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനുമുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha