തനിച്ചാക്കി അവര് പോയി; ദുരന്തം കൊണ്ടുപോയത് അവരുടെ അച്ഛനെയും അമ്മയെയും

വെടിക്കെട്ട് ദുരുന്തം കൃഷ്ണ ബെന്‍സിക്കും കിഷോറിനും നഷ്ടമാക്കിയത് മാതാപിതാക്കളെ. ആദ്യമായി ഉല്‍സവപ്പറമ്പില്‍ കച്ചവടത്തിനെത്തിയ മാതാപിതാക്കള്‍ മരിച്ചതോടെ കൃഷ്ണയും കിഷോറും അനാഥരായി. സുരക്ഷിതമായ സ്ഥലത്തേക്കു മാറുന്നതിന് ഇടം തേടി ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറിയപ്പോഴാണ് അപകടമുണ്ടായത്. ഉല്‍സവക്കച്ചവടത്തിനെത്തിയ പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗത്തുവിളയില്‍ ബെന്‍സി (45), ഭാര്യ ബേബി ഗിരിജ (41) എന്നിവരാണ് മരിച്ചത്. വീട്ടിലെ ദാരിദ്ര്യാവസ്ഥ കാരണം ഉല്‍സവപ്പറമ്പില്‍ ആദ്യമായി കച്ചവടത്തിനെത്തിയപ്പോള്‍ തന്നെ കുടുംബത്തെ വിധി വേട്ടയാടി.
ബേബി ഗിരിജയുടെ സഹോദരി കച്ചവടത്തിനു സഹായിക്കാന്‍ എത്തിയ അനിത (35), മാതാവ് സരസമ്മ (68) എന്നിവര്‍ക്കു പരുക്കേറ്റു. അനിതയുടെ പരുക്കു ഗുരുതരമാണ്. തെക്കേ വെടിക്കെട്ടുപുരയുടെ സമീപത്താണ് ഇവരുടെ ഉന്തുവണ്ടിക്കട ഉണ്ടായിരുന്നത്. വെടിക്കെട്ടു മൂര്‍ധന്യത്തില്‍ എത്തിയതോടെ സുരക്ഷിതമായ സ്ഥലത്തേക്കു കട മാറ്റുന്നതിനായി ഒന്‍പതുകാരന്‍ കിഷോര്‍ കടയില്‍ നിന്ന് പുറത്തേക്കു പോയി.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ സുരക്ഷിതമായി അടുത്ത വീട്ടില്‍ എത്തിച്ച ശേഷമാണ് കിഷോര്‍ യോജ്യമായ സ്ഥലം തേടി ഇറങ്ങിയത്. ഇതിനിടെ ഉഗ്രസ്‌ഫോടനത്തില്‍ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ച് ബെന്‍സിയും ബേബി ഗിരിജയും മരിച്ചു. ബേബി ഗിരിജ തൊഴിലുറപ്പു തൊഴിലാളിയായിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴുള്ള ചെലവിനു പണം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഉല്‍സവക്കച്ചവടത്തിന് എത്തിയത്. കൃഷ്ണ ബെന്‍സിയും കിഷോറും നെടുങ്ങോലം ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha