കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് വയലാര്‍ രവി

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. അതിനായി ഗ്രൂപ്പ് സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ല. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ട്. അവസരം ലഭിച്ചാല്‍ ആകും. അവസരം നഷ്ടമായത് ഡല്‍ഹിയില്‍ ആയതിനാലണെന്ന അദ്ദേഹം പറഞ്ഞു.
അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അഴിമതി രഹിതനാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ കരുണാകരനെപ്പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചു വരാന്‍ സാധിക്കും. മുഖ്യമന്ത്രി ആരാകുമെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തിനകം ആത്മകഥ പ്രസിദ്ദീകരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് രാജ്യസഭാംഗമായ വയലാര്‍ രവി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha