രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.
ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായിരുന്നു. വില വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു
. മുംബെയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് എല്‍പിജി സിലിണ്ടിറിന്റെ വിലയില്‍ 28 രൂപ മുതല്‍ 31 രൂപവരെ വിലവര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും വർദ്ധിപ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























