മായം മായം സര്‍വ്വത്ര...ചീത്തയാകാതിരിക്കാന്‍ ഇറച്ചിക്കറികളില്‍ വ്യാപകമായി നെയ്യ് നിറച്ച പ്ലാസ്റ്റിക്ക് കവറുകള്‍ ചേര്‍ക്കുന്നു

ആധുനിക കാലത്തെ തിരക്കേറിയ ജീവിതക്രമത്തില്‍ അടുക്കളക്ക് മലയാളി പൂട്ടിട്ടതോടെ ചാകരായയത് നാട്ടിലെ ഹോട്ടലുകള്‍ക്കാണ്. ഇപ്പോള്‍ വ്ന്നുവന്ന് ഹോട്ടല്‍ ഭക്ഷണം എല്ലാവരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി. എന്നാല്‍ നാം കണിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമോ അതാരും ചിന്തിക്കാറില്ല. ഭക്ഷണം കേടാകാതിരിക്കാന്‍ പലതരത്തിലുള്ള പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതു പുതിയ കഥയല്ല. ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കും. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണു നെയ്യ് നിറച്ച പ്ലാസ്റ്റിക്ക് കവര്‍. ഇറച്ചി പാകം ചെയ്യുന്ന സമയത്തു നെയ്യ് നിറച്ച പ്ലാസ്റ്റിക്ക് കവര്‍ കറിയില്‍ ചേര്‍ത്താല്‍ കറികള്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കും. എന്നാല്‍ ഇത്തരം കറികള്‍ കഴിക്കുന്നത് ആരോഗ്യം നഷ്ട്ടപ്പെടാന്‍ കാരണമാകും. കേരളത്തില്‍ ഉടനീളം ഈ മായം ചേര്‍ക്കല്‍ വ്യാപകമാണെങ്കിലു ഒല്ലൂര്‍, കുട്ടനെല്ലൂര്‍ അഞ്ചേരി എന്നിവിടങ്ങളിലാണു പ്ലാസ്റ്റിക്ക് പ്രയോഗം കൂടുതലായി കാണുന്നത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ ഇത് കണ്ടെത്തുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും കറികളില്‍ ഉണ്ടാകില്ല എന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മടങ്ങാം സന്തം വീട്ടിലെ അടുക്കള ഭക്ഷണത്തിലേക്ക്. ആയുസ്സിനും ആരോഗ്യത്തിനുമായി. അടുത്തിടെ ഒരു നഗരത്തിലെ ഒരു വലിയ പിസ റെസ്റ്റോറന്റിലെ സപ്ലയര്‍ സുഹൃത്ത് പറഞ്ഞത് എത്ര വിശന്നാലും അവന്‍ അവിടെ നിന്ന് ഒന്നും കഴിക്കാറില്ലെന്ന് കാരണം ഊഹിക്കാവുന്നതല്ലേ ഉള്ളൂ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha