പരവൂര്‍ വെടിക്കെട്ട് ദുരന്തം: ഗുരുതര നിയമലംഘനം നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് നിര്‍ദ്ദേശം

കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി. വെടിക്കെട്ടില്‍ ഗുരുതരമായ നിയമലംഘനം നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിച്ചല്ല വെടിക്കെട്ട് നടന്നത്. വെടിക്കെട്ട് നടത്താന്‍ ബാഹ്യ ഇടപെടലുകള്‍ നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല വെടിക്കെട്ട് നടന്നത്. 7 ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു.പൊലീസിനും ജില്ലാ ഭരണകൂടത്തിനും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
എത്രകിലോ കരിമരുന്നാണ് വെടിക്കെട്ടിന് ഉപയോഗിച്ചതെന്ന് കമ്മീഷണറോട് ചോദിച്ചെങ്കിലും കമ്മീഷണര്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി. റവന്യു വിഭാഗം ഉണ്‍്രന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നില്ലെയെന്നും
സര്‍വ കക്ഷി യോഗം വെച്ചിട്ട് എന്താണ് പ്രയോജനമെന്നും ഹൈക്കോടതി ചോദിച്ചു. വിഷുദിനത്തില്‍ പ്രത്യേക ബെഞ്ച് ചേര്‍ന്ന് വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha