വോട്ടിന് പാട്ടുമായി കോട്ടയം അസിസ്റ്റന്റ കളക്ടറും സംഘവും

അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരാഘോഷമാക്കാന്‍ ഇറങ്ങിയിരിക്കുകയാണ് കോട്ടയം അസിസ്റ്റന്റ കളക്ടറും സംഘവും. വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഗാനമാണ് അസിസ്റ്റന്റ്‌റ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തയ്യാറാക്കിയിരിക്കുന്നത്. രചനയും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത് ദിവ്യയാണ്. യുവ സംഗീതഞ്ജന്‍ ജയദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിനു വേണ്ടി കോട്ടയം ജില്ലാ ഭാരണകൂടമാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. വോട്ടവകാശത്തിന്റെ പ്രാദാന്യത്തെക്കുറിച്ചാണ് പാട്ടിന്റെ വരികളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
രണ്ട് മിനുട്ടാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. ഗാനം സംസ്ഥാനം മുഴുവന്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. വൈക്കം വിജയലക്ഷ്മിയാണ് സിഡിയുടെ പ്രകാശനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്ത്തlയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha