അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് തൃശൂര്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

പോലീസ് ഉണര്‍ന്നു, പരിശോധനകള്‍ തകൃതി. കുടുങ്ങുന്നതില്‍ പ്രമുഖരും. അനുമതിയുള്ളതില്‍ കൂടുതല്‍ പടക്കം വില്‍പനയ്ക്കു വച്ചതിന് സിഎംപി സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എം.കെ. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍ പ്രസിഡന്റായ സൊസൈറ്റി വിഷു, പൂരം സീസണിലെ വ്യാപാരത്തിനായി നഗരത്തില്‍ തുറന്ന പടക്ക കടയില്‍ 400 കിലോ പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ട്. പൊലീസ് നടത്തിയ റെയ്ഡില്‍ 2000 കിലോ കണ്ടെത്തിയതേത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു.
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയിലാണ് പടക്കം കണ്ടെത്തിയത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 111 പേരാണ് ഇതുവരെ മരിച്ചത്. അമിട്ട് പൊട്ടിത്തെറിച്ച് കമ്പപ്പുരയില്‍ വീണായിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha