ഇനി പിണറായിയാണ് താരം... പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ സി.പി.എമ്മില്‍ ഗ്രൂപ്പ് പോര് കൂടും

ലാവ്‌ലിന്‍ കേസില്‍ കോടതി പിണറായിയെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ സി.പി.എമ്മില്‍ ഇനി ഗ്രൂപ്പ് പോര് ശക്തമാകും. കേസുള്ളതിനാല്‍ പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെയോടെ അത് മാറി. പിണറായിക്ക് മല്‍സരിക്കാന്‍ കഴിയാതിരുന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരിക്ക് മുന്‍തൂക്കം ലഭിക്കുമായിരുന്നു. എല്‍.ഡി.എഫ് ജയിച്ചാല്‍ മുഖ്യമന്ത്രിയും ആകാമായിരുന്നു. പക്ഷെ, അതെല്ലാം ഇന്നലത്തോടെ പൊളിഞ്ഞു.
കോടിയേരി മുഖ്യമന്ത്രിയാകുമെന്ന് മുന്‍ കൂട്ടി കണ്ടാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി അടക്കം അടുത്തബന്ധം പുലര്‍ത്തിയത്. രവി പിള്ള, എം.എ യൂസഫ് അലി തുടങ്ങിയ വ്യവസായികളുമായും അടുത്ത സൗഹൃദമാണ് കോടിയേരിക്ക്. തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയാക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇ.പി ജയരാജന്‍ അടക്കമുള്ള കണ്ണൂര്‍ ഗ്രൂപ്പ് ഇടപെട്ട് അത് പൊളിച്ചു. എന്നാല്‍ പിണറായി വീണ്ടും മല്‍സരിക്കുന്ന സാഹചര്യം വന്നതിനാല്‍ അദ്ദേഹത്തില്‍ നിന്ന് മാറി നില്‍ക്കുന്ന കോടിയേരി, പി.ജയരാജന്‍ എന്നിവരടങ്ങിയ ഗ്രൂപ്പും തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ചിലരും എസ്.ശര്‍മയും ചന്ദ്രന്‍ പിള്ളയും അടങ്ങുന്ന വി.എസ് ഗ്രൂപ്പും തങ്ങളുടേതായ കളികള്‍ തുടങ്ങും. വി.എസ് ഏതാണ്ട് അടിയറവ് പറഞ്ഞ അവസ്ഥയിലാണ്.
അതേസമയം പിണറായിയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ എന്‍.എസ്.എസ് അടക്കമുള്ള ചില സാമുദായിക സംഘടനകള്‍ നീക്കം നടത്തുന്നുണ്ട്. വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളില്‍ പിണറായി കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്ന് അറിയാമെന്ന് കണ്ടാണിത്. ഇവര്‍ക്ക് പുറമേ പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയും പിണറായിക്ക് എതിരാകുമ്പോള്‍ കേന്ദ്രനേതൃത്വം മാത്രമാണ് കൂടെ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha