പുറ്റിങ്ങല്‍ ദുരന്തം: ദലൈലാമ പത്ത് ലക്ഷം സംഭാവന നല്‍കി

പരവുര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പത്ത് ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നല്‍കിയത്.
ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 112 പേരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha