തൃശൂര്‍ പൂരത്തിന് വെടിക്കെട്ടും എഴുന്നള്ളിപ്പുമുണ്ടാകില്ല

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ തീര്‍ക്കാനും ആചാരങ്ങള്‍ നിലനിര്‍ത്താനും ഉന്നത ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ആവശ്യം. വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി വിധിയെത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ഇക്കാര്യമാവശ്യപ്പെട്ട് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്ത പ്രമേയം പാസാക്കി.
ഹൈക്കോടതി ഉത്തരവ് പാലിച്ചാല്‍ പൂരം വെറും ചടങ്ങ് മാത്രമാകും. വെടിക്കെട്ടില്ലെങ്കില്‍ കുടമാറ്റവും എഴുന്നള്ളിപ്പും ഒഴിവാക്കേണ്ടി വരും. അതിനാല്‍ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. തൃശൂര്‍ പൂരത്തിന് സുപ്രീം കോടതി ഇളവ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha