രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....

നിർണായകമായ വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. ബിൽ ലോക്സഭ കടന്നാൽ ശനിയാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും.
ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 2029ൽ വീണ്ടും അധികാരത്തിലെത്താനുള്ള വഴിതേടാനാണ് കേന്ദ്രം ബില്ല് കൊണ്ടു വരുന്നതെന്ന് ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തുകയും ചെയ്തു.
രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക് എത്തുകയാണ്. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കും എന്നേ നിശ്ചയിച്ചുള്ളൂ. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.
അംഗങ്ങളുടെ ആകെ സംഖ്യ പകുതി ഉയർത്താനാണ് ബില്ലിലെ നിർദ്ദേശമുള്ളത്. എന്നാൽ ഓരോ സംസ്ഥാനത്തും എത്ര വർദ്ധിക്കുമെന്നതിൽ ബില്ല് മൗനം പാലിക്കുന്നു. '50 ശതമാനം സീറ്റ് വർധന' ഫോർമുല സംസ്ഥാനങ്ങൾക്കായി കേന്ദ്രം മുന്നോട്ടു വയ്ക്കുമെന്ന സൂചനയുണ്ട്. ഈ ഫോർമുല നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 20-ൽ നിന്ന് 30 ആയി ഉയരും. എന്നാൽ ഇതിനോടും യോജിക്കില്ലെന്ന സന്ദേശമാണ് കോൺഗ്രസ് നല്കുന്നത്.
ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























