കൊലപാതക രാഷ്‌ട്രീയം കുടുംബത്തിലേക്കും... എസ്‌എഫ്‌ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊന്നു, സംഭവം ബസ് തടഞ്ഞതില്‍ പ്രതിഷേധിച്ച്

കൊലപാതക രാഷ്‌ട്രീയം കുടുംബനാഥന്റെ കൊലപാതകത്തിലേക്ക് കലാശിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് എസ്‌എഫ്‌ഐ നേതാവിന്റെ വീടുകയറി ആക്രമണമുണ്ടായത്. ആയുധധാരികളുടെ ആക്രമണത്തില്‍ ആനാവൂര്‍ സരസ്വതീ വിലാസത്തില്‍ നാരയണന്‍ നായര്‍ കൊല്ലപ്പെടുകയും മകനായ എസ്‌എഫ്‌ഐ പ്രവര്‍ത്തകനും സഹോദരനും പരിക്കേല്‍ക്കുകയും ചെയ്‌തു.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്. ഇന്നലെ നടന്ന എസ്‌എഫ്‌ഐ സമരത്തിന്റെ ഭാഗമായി ആര്യങ്കോട് സ്‌കൂളില്‍ സമരം നടത്തുകയുണ്ടായി. തുടര്‍ന്ന് പ്രകടനം നടത്തുന്നതിനിടയില്‍ എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി. ചോദ്യം ചെയ്‌ത ഡ്രൈവറെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്‌തുവത്രെ. ഡ്രൈവര്‍ ബിഎംഎസ് അനുഭാവിയായിരുന്നു. ഇതാണ് ആക്രമണത്തിന് വഴിവച്ചതെന്നാണ് പോലീസ് നിഗമനം.
രാത്രി പതിനൊന്നുമണിയോടെ എത്തിയ അക്രമിസംഘം ശിവപ്രസാദിന്റെ അച്ഛന്‍ നാരായണന്‍ നായരെ (52) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ശിവപ്രസാദിനും സഹോദരനും സാരമായി പരിക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha