Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍

04 JUNE 2026 12:47 AM IST
മലയാളി വാര്‍ത്ത

ദക്ഷിണ ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ലോകേഷ് ബജാജ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലിന് ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതല്‍ നിലകള്‍ നിര്‍മിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫ്‌ലറിഷ് സ്‌റ്റേ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് നിയമം ലംഘിച്ചാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഹോട്ടലിന് ഡല്‍ഹി സര്‍ക്കാര്‍ ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതി പ്രകാരമാണ് അനുമതി നല്‍കിയിരുന്നത്. ഈ പദ്ധതിയില്‍ ആറു മുറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഫ്‌ലറിഷ് സ്‌റ്റേയില്‍ 25 മുറികളുണ്ടായിരുന്നു എന്നാണ് വിവരം. ബേസ്‌മെന്റിലും ചില മുറികളുണ്ടായിരുന്നു.

തീപിടിത്തത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. രക്ഷപ്പെടാന്‍ ഒരു യുവതി, കുഞ്ഞുമായി മൂന്നാം നിലയില്‍ നിന്നും താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഴ്ചയില്‍ ഇരുവര്‍ക്കും പരുക്കേറ്റതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹോട്ടലിന്റെ 5ാം നിലയില്‍ നിന്നും തൂണ്‍ വഴിയായി വിദേശ പൗരന്‍ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്  (58 minutes ago)

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍  (1 hour ago)

ഗുവാഹത്തിയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍  (1 hour ago)

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (1 hour ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (1 hour ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (1 hour ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (1 hour ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (1 hour ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (2 hours ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (2 hours ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (2 hours ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (5 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (6 hours ago)

Malayali Vartha Recommends