Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

04 JUNE 2026 12:36 AM IST
മലയാളി വാര്‍ത്ത

മാനന്തവാടി എടവക പള്ളിക്കലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭര്‍ത്താവ് എടവക പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിനെതിരേയാണ് കുടുംബം ആരോപണമുന്നയിക്കുന്നത്. മരണത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാരുടെ പേരില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌സിലയുടെ സഹോദരങ്ങള്‍ ആവശ്യപ്പെട്ടു.

സഹോദരിയുടെ മകളുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേളോത്ത് സുലൈമാന്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. അഫ്‌സിലയെ ഭര്‍ത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് സുലൈമാന്‍ നല്‍കിയ പരാതിയിലുള്ളത്. മുന്‍പ് ഒട്ടേറെത്തവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുള്‍പ്പെടെ ചര്‍ച്ചചെയ്താണ് പ്രശ്‌നം പരിഹരിച്ചത്.

പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്‌സില. മക്കള്‍: അയ്‌സിന്‍ ആദം, അയിന്‍ ഹമദ്, അസിന്‍ ഖൈസ്. വയനാട് ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അഫ്‌സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കുപ്പാടിത്തറ നടമ്മല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്  (54 minutes ago)

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍  (1 hour ago)

ഗുവാഹത്തിയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍  (1 hour ago)

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (1 hour ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (1 hour ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (1 hour ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (1 hour ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (1 hour ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (2 hours ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (2 hours ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (2 hours ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (5 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends