ഭരണം മാറുമെന്ന് കോടിയേരി മുട്ടു വിറച്ച് കോണ്‍ഗ്രസ്, കരുതിയിരിക്കാന്‍ അടുത്തവരോട് ഉമ്മന്‍ചാണ്ടി

ഭരണം മാറുമെന്ന കോടിയേരിയുടെ പ്രസ്‌താവനയില്‍ യു.ഡി.എഫ് നേതൃത്വം ആശങ്കയില്‍. യു.ഡി.എഫിലുള്ള ഘടകകക്ഷികള്‍ അസംതൃപ്‌തരാണെന്നും ഒരു വിളി വന്നാല്‍ ഇവര്‍ യുഡിഎഫ് വിടുമെന്നുള്ള കോടിയേരിയുടെ പ്രസ്‌താവന ആരെയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നറിയാതെ യു.ഡി.എഫ് നേതൃത്വം കുഴയുന്നു. ഏതായാലും കരുതിയിരിക്കാന്‍ അടുത്തവരോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു കഴിഞ്ഞു. ഘടകകക്ഷികളെ നിരീക്ഷിക്കണമെന്നും ഉമ്മന്‍ചാണ്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
പഴയ പിണക്കത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന രമേശിനെ വിശ്വാസത്തിലെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ല. ഭരണം മറിക്കാന്‍ സിപിഎമ്മിനേക്കാള്‍ താല്‌പര്യം രമേശ് ചെന്നിത്തലക്കാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം.
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ ഒഴിവാക്കിയെന്ന വാര്‍ത്ത പുറത്തുവന്നയുടനെ കേരളത്തിന്റെ അങ്ങോളമിങ്ങോളം നടന്ന ആഹ്‌ളാദപ്രകടനങ്ങള്‍ കണ്ട് ഉമ്മന്‍ചാണ്ടി മൂക്കത്ത് വിരല്‍ വച്ചു. തന്റെ നെഞ്ചില്‍ കല്ലേറ് കൊണ്ടിട്ട് പേരിന് പോലും പ്രകടനം നടത്താത്തത് ഉമ്മന്‍ചാണ്ടി മറന്നിട്ടില്ല. പ്രതിഷേധപ്രകടനം നടത്തണമെന്ന് രമേശ് ചാനലുകളിലൂടെ അറിയിച്ചിട്ടും പ്രവര്‍ത്തകരൊന്നും പ്രതിഷേധിക്കാനിറങ്ങിയില്ല. പേരിനെങ്കിലും പ്രകടനം നടന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജില്ലയായ കോട്ടയത്ത് മാത്രമാണ്.
ഭരണം മറിക്കാന്‍ അവസരം കിട്ടിയാല്‍ പിണറായിക്കൊപ്പം രമേശ് ചെന്നിത്തലയും ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടിക്കറിയാം. ലാവ്‌ലിന്‍ വിധിക്കെതിരെ കോണ്‍ഗ്രസില്‍ പേരിന് പോലും പ്രതിഷേധമുണ്ടായില്ല. ഫലത്തില്‍ നഷ്‌ടം ഉമ്മന്‍ചാണ്ടിക്കും വി. എസിനും മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha