വിധിയില്‍ സംതൃപ്തിയുണ്ടെന്ന് അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ വിധിയില്‍ സംതൃപ്തിയുണ്ടെന്ന് അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്. തന്റെ അമ്മ ഓമനേയും മൂന്നര വയസ്സുകാരിയായ മകള്‍ സ്വാസ്തികയേയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും ലിജീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ എന്നിവര്‍ക്ക് ലിജീഷ് നന്ദി പറഞ്ഞു.
സമൂഹമനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാക കേസില്‍ അനുശാന്തിയുടെ കാമുകനായ നിനോ മാത്യുവിന് വധശിക്ഷയാണ് കോടതി വിധിച്ചത്. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. രണ്ടാം പ്രതിയുടെ ആരോഗ്യവും പ്രതിക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാലുമാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. ഇരുവരും 50ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധച്ചു.
സ്വന്തം മകളെക്കാള്‍ പ്രായം കുറഞ്ഞ പിഞ്ചുകുഞ്ഞിനെ കുഞ്ഞിനേക്കാള്‍ നീളമുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ് സമൂഹത്തിനു തന്നെ അപമാനമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികളെ പുറത്തുവിട്ടാല്‍ അത് പൊതുസമൂഹത്തിന് ഭീഷണി ആയിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്ന് കോടതി പ്രോസിക്യൂഷന് വാദത്തോട് പ്രതികരിച്ചു. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍തിരുവനന്തപുരം പ്രില്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha