സെല്‍ഫി പുള്ളകള്‍, ചിരിക്കു.. ചിരിക്കുന്നേ...

ഈ തിരഞ്ഞെടുപ്പില്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒന്നായി സെല്‍ഫിയും മാറിയിരിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ വേട്ട് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം വീട്ട് കാര്‍ക്കൊപ്പം നിന്ന് ഓരോ സെല്‍ഫിയും എടുത്ത് കളയും. വോട്ട് തെണ്ടി ചെന്നതിന്റെ ഉറപ്പിനല്ലട്ടോ ഫെയ്‌സ്ബൂക്കിലിട്ട് ഷെയര്‍ചെയ്ത് കളിക്കാനാണ്. സഥാനാര്‍ത്ഥിയായായെന്ന തീരുമാനം വന്നപ്പോള്‍ പലരും ഒരു ഫെയ്‌സ്ബൂക്ക് അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഇപ്പോള്‍ പ്രചരണത്തിന് സോഷ്യല്‍ മീഡിയായും വഹിക്കുന്ന പങ്ക് ചെറുതല്ലല്ലോ. എന്നായാലും ഫോട്ടോ ഇടുന്നതിലും ചില സ്ഥാനാര്‍ത്ഥികള്‍ മത്സരം കാട്ടുന്നു. നവമാധ്യമങ്ങളോട് വിരോധം വച്ച്പുലര്‍ത്തിയവരും സജീവമായിത്തന്നെയുണ്ട് ഫെയ്‌സ്ബുക്കില്‍. സ്ഥാനാര്‍ത്ഥികള്‍ എറെയും കുട്ടികളുടെയും വൃദ്ധരുടെയും സ്ത്രീകളുടെയും കൂടെയുള്ള സെല്‍ഫികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. നിലവിലെ ഒരു എം.എല്‍.എ സെല്‍ഫിക്കായി പശുതൊഴുത്തില്‍ വരെ പോയിയെന്നതാണ് സത്യം. എന്നിട്ട് ഒരു കഞ്ഞിനെയും കൂടെകൂട്ടി ഒരു കിടുക്കന്‍ സെല്‍ഫിയും പകര്‍ത്തി ഇക്കയുടെ ധീരതയും വോട്ടേര്‍സിനോടുള്ള സ്‌നഹവും കരുതലുമെന്നൊക്കെ തലക്കെട്ടുമിട്ട് യൂത്തന്മാര്‍ ഷെയര്‍ ചെയ്ത് പൊലിപ്പിക്കുകയും ചെയ്തു. പക്ഷെ പശുവിനും കുട്ടിക്കും വോട്ടില്ലാത്തിനാല്‍ കുറ്റം പറയാന്‍ പറ്റില്ല.
ചിരിക്കാനാറിയില്ലാവര്‍ വിളിച്ച് കൊണ്ടിരുന്ന നേതാക്കന്മാരും സജീവമായിത്തന്നെ ഒരോ ദിവസ്സത്തെയും പ്രചരണചൂട് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കാന്‍ സമയം കണ്ടെത്തുന്നു. അതോടെപ്പം തന്നെ സിനിമാ താരങ്ങള്‍ക്കൊപ്പം മറ്റ് പ്രധാന വ്യക്തിതികള്‍ക്കൊപ്പമുള്ള ഫോട്ടോകളും ഇടുന്നതില്‍ പ്രത്യേക താലപര്യം കാട്ടനും സ്ഥാനാര്‍ത്ഥികള്‍ മടികാട്ടുന്നില്ല. മുത്തേ.. പൊന്നെ പി.സി ജോര്‍ജേയെന്ന ഗാനം ഒരു കുടുംബം ആലപിക്കുന്ന ഗാനം സോഷ്യല്‍ മീഡിയായില്‍ ഹിറ്റ് ആയിരുന്നു. പൊതുവെ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം കണ്ടുവരുന്ന സ്ഥാനാര്‍ത്ഥികളുടെ ചിരിക്കും സ്‌നേഹത്തിനും പഞ്ച് ശകലം കൂടിയിരിക്കുകയാണ്. ഇനി എവിടെന്നേലും ഒരു ക്ലിക്ക് വന്നെങ്കിലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha