മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ല, മന്ത്രിസഭയെ വീഴ്ത്തുക എന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് ഉമ്മന്‍ചാണ്ടി

മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭയെ വീഴ്ത്തുക എന്നത് ചിലരുടെ മോഹം മാത്രമാണ്. സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ വീഴുമെന്ന് പറഞ്ഞിട്ട് എന്തായെന്നും മുഖ്യമന്ത്രി ചോദിച്ചു. എ കെ ആന്റണി മന്ത്രിസഭയെ ആരും മറിച്ചിട്ടിട്ടില്ല. പിണറായി നേതൃസ്ഥാനത്തു വരണോയെന്ന് സിപിഎം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലാവ്‌ലിന്‍ കേസ് സംബന്ധിച്ച കോടതി വിധിയെ വിമര്‍ശിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിയോട് ബഹുമാനം മാത്രമേയുള്ളൂ. ലാവ്‌ലിനിലെ കോടതിവിധിയുടെ സാങ്കേതികത്വത്തിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആന്റണി മാറണമെന്ന് ഒരു എംഎല്‍എ പോലും പറഞ്ഞിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ആന്റണിക്ക് അഞ്ച് വര്‍ഷം തികയ്ക്കാന്‍ കഴിയാത്ത കേരളത്തില്‍ ഉമ്മന്‍ചാണ്ടിയാണോ ഭരിക്കാന്‍ പോകുന്നതെന്ന് ഇന്ന് രാവിലെ കോടിയേരി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്.
https://www.facebook.com/Malayalivartha