നിനോയുടെയും അനുശാന്തിയുടെയും വഴിവിട്ട ഇടപാടുകള്‍ക്കു തെളിവായി ശാരീരിക ബന്ധത്തിന്റെ 115 വിഡിയോകള്‍, അറുനൂറോളം ചിത്രങ്ങള്‍, 40,000 വാട്‌സ്ആപ് സന്ദേശങ്ങള്‍

പ്രണയസാഫല്യത്തിനായി അരുംകൊല നടത്തിയ നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളില്‍ വഴിവിട്ട ഇരുവരുടെയും ബന്ധം വെളിവാക്കുന്ന വിഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും. കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ഇരുവരും ചേര്‍ന്നുള്ള ശാരീരിക ബന്ധത്തിന്റെ 115 വിഡിയോകളാണുള്ളത്. ഇതു മുഴുവന്‍ രണ്ടുപേരുടെയും മൊബൈലുകളില്‍ നിന്നു കണ്ടെടുത്തവയാണ്. സെല്‍ഫി ദൃശ്യങ്ങളും ഇതിലുണ്ട്. ഒറ്റയ്ക്കും കൂട്ടായും എടുത്ത അറുനൂറോളം ചിത്രങ്ങളും 40,000 വാട്‌സ്ആപ് സന്ദേശങ്ങളും ഹാജരാക്കി. വാട്‌സ്ആപ് സന്ദേശങ്ങളില്‍ അശ്ലീല ചിത്രങ്ങളും ഉള്‍പ്പെടുന്നു.
ശാരീരിക ബന്ധത്തിനു മകളും ഭര്‍ത്താവും തടസ്സമായതാണു കൊലപാതകം നടത്തുന്നതിലേക്കു നയിച്ചത്. ഇവരെ ഒഴിവാക്കുന്നതിനായി നിനോ മാത്യുവും അനുശാന്തിയും വാട്‌സ് ആപ്പിലൂടെയും എസ്എംഎസ് വഴിയും അനവധി സന്ദേശങ്ങള്‍ കൈമാറിയതു പൊലീസ് കണ്ടെത്തിയിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നു ഇത്തരം ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ഫോറന്‍സിക് ലാബ് മുഖേന ശാസ്ത്രീയമായി വീണ്ടെടുത്ത തെളിവുകള്‍ അടച്ചിട്ട കോടതിമുറിയിലാണു പ്രദര്‍ശിപ്പിച്ചത്. കൊലപാതകത്തിനു മുന്‍പു ശക്തമായ ഗൂഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ഇവയൊക്കെയും കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിന് നിര്‍ണായക തെളിവായി. ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നു ഫോറന്‍സിക് ലാബ് അധികൃതര്‍ കണ്ടെത്തിയ തെളിവും നിര്‍ണായകമായി. അഞ്ചര മാസത്തോളം നീണ്ട കേസിന്റെ വിചാരണയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു. ഐ വില്‍ നോട്ട് ലെറ്റ് എനിതിങ് ബിറ്റ്‌വീന്‍ അസ് നിനോ മാത്യു അനുശാന്തിക്ക് അയച്ച ഈ ഫോണ്‍ സന്ദേശമാണ് അരുംകൊലയിലേക്കു തുടക്കമിട്ടത്. ഈ സന്ദേശം അനുശാന്തി ഹൃദയത്തില്‍ പകര്‍ത്തിയെന്നു മാത്രമല്ല, സ്വന്തം മകളെയും ഭര്‍ത്താവിനെയും വകവരുത്താനും തീരുമാനിച്ചു.
2014 ഏപ്രില്‍ നാലിനു അനുശാന്തിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചുകൊണ്ട് നിനോ മാത്യു അയച്ച സന്ദേശം ലിജീഷ് കണ്ടതോടെ വീട്ടില്‍ വഴക്കായി. തുടര്‍ന്ന് ഏറെ ഗൂഢാലോചന നടത്തിയാണു 12 ദിവസത്തിനു ശേഷം 2014 ഏപ്രില്‍ 16-ന് ഉച്ചയ്ക്കു 12.30നു കൊല നടത്തിയത്. ഇതിനായി തുഷാരം വീടിന്റെ സിറ്റൗട്ട്, അകത്തെ മുറികള്‍, അടുക്കള എന്നിവയുടെയും വാതിലുകളുടെയും ദൃശ്യങ്ങള്‍, മുറികളുടെ ഫോട്ടോകള്‍, അടുക്കളയുടെ വിവിധ കോണില്‍ നിന്നുള്ള ഫോട്ടോകള്‍, ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ നിനോ മാത്യു മറഞ്ഞുനിന്ന വാതിലിന്റെ അടച്ചിട്ടതും തുറന്നിട്ടതുമായ ദൃശ്യങ്ങള്‍, ഹാളിന്റെ 360 ഡിഗ്രി ഫോട്ടോകള്‍, പുറകുവശത്തെ ഇടറോഡിലൂടെ ബസ് സ്‌റ്റോപ്പിലേക്കുള്ള വഴി എന്നിവയെല്ലാം അനുശാന്തി മൊബൈലില്‍ പകര്‍ത്തി നിനോ മാത്യുവിനു മുന്‍കൂട്ടി നല്‍കിയിരുന്നതും അന്വേഷണസംഘം പിടിച്ചെടുത്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.
ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ പ്രോജക്ട് മാനേജറായിരുന്ന നിനോ മാത്യുവും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മില്‍ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.
സംഭവ ദിവസം നിനോ മാത്യു അറ്റം മുറിച്ചുമാറ്റിയ ബെയ്‌സ്‌ബോള്‍ സ്റ്റിക്, വെട്ടുകത്തി, മുളകുപൊടി, രക്തം തുടയ്ക്കാനുള്ള തോര്‍ത്ത് എന്നിവ ലാപ്‌ടോപ് ബാഗില്‍ കരുതി രാവിലെ പത്തേമുക്കാലോടെ ഓഫിസില്‍ നിന്നിറങ്ങി. ആരു ചോദിച്ചാലും ചിട്ടി പിടിക്കാന്‍ പോയതാണെന്നു പറയാന്‍ അനുശാന്തിയോടു പറഞ്ഞു. കഴക്കൂട്ടത്തു കടയില്‍ നിന്നു പുതിയ ചെരുപ്പ് വാങ്ങി. തുടര്‍ന്ന് ആറ്റിങ്ങലില്‍ ലിജീഷിന്റെ വീട്ടിലെത്തി. ആ സമയം ലിജീഷ് പുറത്തായിരുന്നു. വീട്ടില്‍ കയറി ഓമനയോടു ലിജീഷിന്റെ സുഹൃത്താണെന്നും വിളിച്ചുവരുത്താനും ആവശ്യപ്പെട്ടു.
ഓമന ഫോണില്‍ സംസാരിച്ചുകഴിഞ്ഞയുടന്‍ സ്റ്റിക്ക് കൊണ്ടു തലയില്‍ അടിച്ചുവീഴ്ത്തി. ഓമനയുടെ കയ്യില്‍ നിന്നു താഴെ വീണ സ്വാസ്തികയെയും അത്തരത്തില്‍ കൊലപ്പെടുത്തി. കവര്‍ച്ചയ്ക്കു വേണ്ടിയുള്ള കൊല എന്നു വരുത്താന്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചു. അരമണിക്കൂര്‍ കഴിഞ്ഞു ലിജീഷ് എത്തിയപ്പോള്‍ വീട് അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. പുറകുവശത്തു നോക്കി തിരികെയെത്തിയപ്പോള്‍ വാതില്‍ അല്‍പം തുറന്നിട്ടിരിക്കുകയായിരുന്നു.
അകത്തേക്കു കയറിയപ്പോള്‍ മറഞ്ഞുനിന്ന നിനോ മാത്യു കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം ലിജീഷിനെ വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് അലറിവിളിച്ചു പുറത്തേക്കോടി. നിനോ മാത്യു പുറകിലെ മതില്‍ ചാടി ഓടി ബസില്‍ കയറി രക്ഷപ്പെട്ടു. അന്നു മൂന്നരയോടെ അനുശാന്തിയുടെ സഹോദരന്‍ അനൂപ് ടെക്‌നോപാര്‍ക്കില്‍ എത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തപോലെ അനുശാന്തി മാമത്തെ വീട്ടിലേക്കു പോയി. കുഞ്ഞിന്റെ മൃതദേഹം കാണുന്നതിനോ ഭര്‍ത്താവിനെ ആശുപത്രിയില്‍ കാണുന്നതിനോ അവര്‍ തയാറായില്ല.
ആക്രമണത്തില്‍ പരുക്കേറ്റ ലിജിഷിന്റെ മൊഴിയാണ് അന്നു രാത്രി ഒന്‍പതോടെ തന്നെ നിനോ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്. അയാളെ ചോദ്യം ചെയ്തതിലൂടെ അനുശാന്തിയുടെ പങ്കും വ്യക്തമായി. രാത്രി പതിനൊന്നോടെ അനുശാന്തിയെയും അറസ്റ്റ് ചെയ്തു. കുഞ്ഞിനെ സംസ്‌കാരത്തിനു മുന്‍പു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.
2015 സെപ്റ്റംബര്‍ എട്ടിനാണു പ്രതികള്‍ക്കു കോടതി കുറ്റപത്രം നല്‍കിയത്. ഒക്ടോബര്‍ 12നു വിചാരണ തുടങ്ങി. കൊലപാതകത്തിനു മുന്‍പു നിനോ ചെരുപ്പ് വാങ്ങുന്നതു കടയില്‍ സിസിടിവിയില്‍ പതിഞ്ഞതും തെളിവായി സ്വീകരിച്ചു. കേസിനിടയില്‍ അനുശാന്തിയുടെ സഹോദരന്‍ അനൂപ് കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സംഭവസമയം ഒന്നാം പ്രതി അമ്മയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണു കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നിയമം അര്‍ഹമായ ശിക്ഷയാണ് ഇരുവര്‍ക്കും നല്‍കിയത്. കുറ്റപത്രത്തില്‍ നിന്ന്, കുഞ്ഞിനെ കൊന്ന അമ്മയെന്ന പരാമര്‍ശം ഒഴിവാക്കണമെന്ന അനുശാന്തിയുടെ അഭ്യര്‍ഥനയും കോടതി തള്ളിക്കളഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha