Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നിരവധി പ്രവാസികളെ അടക്കം കബളിപ്പിച്ച പ്രമുഖ ബില്‍ഡറായ ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരന്‍ അറസ്റ്റില്‍, ഫ്‌ലാറ്റ് തട്ടിപ്പിലൂടെ നേടിയത് കോടികള്‍

19 APRIL 2016 01:55 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ ഫ്‌ലാറ്റ് തട്ടിപ്പു കേസുകളില്‍ ഒടുവിലായി വമ്പന്‍ സ്രാവും വീണു. നിരവധി പ്രവാസികളെ അടക്കം കബളിപ്പിച്ച പ്രമുഖ ബില്‍ഡറായ ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരനെ തട്ടിപ്പു കേസില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. പ്രവാസികള്‍ അടക്കമുള്ള പലര്‍ക്കും പണം നല്‍കിയിട്ടും നിശ്ചിത സമയത്ത് ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുണ്ടായ പരാതികള്‍ക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. തൃപ്പൂണിത്തുറ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയെന്ന് പരാതിപ്പെട്ട് നിരവധി പേരാണ് ഷ്വാസ് ഹോംസിനെതിരെ പരാതി നല്‍കിയിരുന്നത്. 16 പേര്‍ പരാതിയുമായി രംഗത്തിറങ്ങി. അറസ്‌റ്റോടെ കൂടുതല്‍ പേരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി പരാതികള്‍ ഉണ്ടായിരുന്നിട്ടും അധികാരത്തിലെ ഉന്നതരുമായുള്ള അടുപ്പത്തിന്റെ പേരില്‍ അറസ്റ്റിലാകാതെ പിടിച്ചു നില്‍ക്കുകയായിരുന്നു ഇദ്ദേഹം. പരാതികള്‍ ഉയര്‍ന്നെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഉന്നതബന്ധമാണ് ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരന്റെ അറസ്റ്റ് വൈകിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൃത്യ സമയത്ത് ഉപഭോക്താവിന് പണിതീര്‍ത്ത് ഫ്‌ളാറ്റ് വിട്ടു നല്‍കാത്തതും പണം വാങ്ങിയ ശേഷം ഫ്‌ളാറ്റ് നല്‍കാത്തതുമെല്ലാമാണ് വ്യാപകമായി ഷ്വാസ് ഹോംസിനെതിരെ പരാതിക്ക് ഇടയാക്കിയത്. ആലുവ അക്വാസിറ്റിയിലെ ഫഌറ്റുമായി ബന്ധപ്പെട്ട് പരാതിയിലാണ് അറസ്റ്റ്. 1884/2015കേസില്‍ 403,407 സെക്ഷന്‍സ് പ്രകാരം വഞ്ചന കുറ്റവും കരാര്‍ ലംഘനവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തതും.
പതിവു ഫ്‌ലാറ്റ് തട്ടിപ്പുകളുടെ എല്ലാവിധ ചേരുവകളും ചേര്‍ന്നതാണ് ശ്രീനി പരമേശ്വരന്റെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പും. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും ഉള്ള പ്രവാസികള്‍ പോലും ഫ്‌ലാറ്റ് തട്ടിപ്പിന് ഇരയായിട്ടുണ്ട്. പ്രധാനമായും പ്രവാസി മലയാളികളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് കരാറുണ്ടാക്കിയ ശേഷം നിശ്ചിത സമയത്ത് ഫ്‌ലാറ്റ് ലഭ്യമാക്കാന്‍ സാധിച്ചില്ല. കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കാത്തിരിക്കാനായിരുന്നു മറുപടി നല്‍കിയത്. അതിന് ശേഷം ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് പൊലീസില്‍ പരാതിപ്പെട്ടതും അറസ്റ്റുണ്ടാകുന്നതും.
പത്രങ്ങളിലും ചാനലുകളിലും വന്‍തോതില്‍ പരസ്യം നല്‍കി തന്നെയാണ് ഷ്വാസ് ബില്‍ഡേഴ്‌സ് ഫ്‌ലാറ്റ് വില്‍പ്പനക്കായി ആളെ കണ്ടെത്തിയത്. ഗള്‍ഫ് മേഖലയിലെ പ്രവാസികളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പത്രപ്പരസ്യങ്ങള്‍ നല്‍കിയിരുന്നത്. പരസ്യങ്ങളില്‍ കണ്ട് നാട്ടില്‍ നിക്ഷേപമെന്ന നിലയില്‍ ഫ്‌ലാറ്റിനായി പണം നിക്ഷേപിച്ചവരാണ് വെട്ടിലായത്. ഡല്‍ഹി മലയാളിയായ ബെന്നി അഗസ്റ്റിന്‍ നല്‍കിയ പരാതി പ്രകാരം ലക്ഷ്വറി ഫ്‌ലാറ്റിനായി ഒരു 20 ലക്ഷം രൂപയാണ് ശ്രീനി പരമേശ്വരന്‍ മുന്‍കൂറായി കൈപ്പറ്റിയത്. എന്നാല്‍, പണംനല്കി നിശ്ചിത സമയം കഴിഞ്ഞിട്ടും ഫ്‌ലാറ്റ് ലഭ്യമാക്കാന്‍ നടപടി തുടങ്ങിയില്ല. കണിയമ്പുഴയിലുള്ള മിസ്റ്റിക് ഹൈറ്റ്‌സിന് വേണ്ടിയായിരുന്നു പണം മുടക്കിയത്.
സമാനമായ മാര്‍ഗ്ഗത്തില്‍ ഒരു ഫ്‌ലാറ്റിന്റെ 20 ശതമാനം അഡ്വന്‍സായി ശ്രീനി പരമേശ്വരന്‍ കൈപ്പറ്റിയിരുന്നു. കമ്പനിയുടെ കോട്ടയത്തുള്ള അക്വാ സിറ്റി വില്ലാ പ്രോജക്ടിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ 16 പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. .'ഷ്വാസ് ഹോംസ് മിസ്റ്റിക് ഹൈറ്റ്‌സ്' എന്ന ഫഌറ്റ് സമുച്ചയം തങ്ങളുടെ രണ്ടാം ഘട്ട പദ്ധതിക്കായി പ്രവാസി മലയാളികളില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണ ഉയര്‍ന്നിട്ട് രണ്ട് വര്‍ഷത്തോളമായി. അന്നത്തെ മേയര്‍ ടോണി ചമ്മണിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ 55 പ്രവാസികളാണ് പരാതിയുമായി രംഗത്തുവന്നത്. 2010 ല്‍ കൊച്ചിയില്‍ നിക്ഷേപകര്‍ക്ക് ഫഌറ്റിന്റെ താക്കോല്‍ നല്‍കിയെങ്കിലും നിയമപരമായി ഫഌറ്റ് ഇപ്പോഴും ബില്‍ഡറുടെ പേരിലാണെന്നാണ് പരാതി. രജിസ്‌ട്രേഷന്‍ നടത്തി ഫഌറ്റ് താമസത്തിന് വിട്ടുകൊടുക്കാനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും ഫഌറ്റില്‍ വൈദ്യുതിയും വെള്ളവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രവാസികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (9 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends