ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ നിനോമാത്യുവും അനുശാന്തിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധേയനായ ഒന്നാം പ്രതി നിനോമാത്യുവും, രണ്ടാം പ്രതി അനുശാന്തിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി സൂചന. കേസിലെ നിര്‍ണായക തെളിവായിരുന്ന ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങളും സ്വകാര്യ ഫോട്ടോകളുമായി കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാമുകിയായ അനുശാന്തിയുടെ നാലുവയസുകാരിയായ മകള്‍ സ്വാസ്തികയെയും അനുശാന്തിയുടെ അമ്മായി അമ്മയെയും കൊലപ്പെടുത്തുകയും അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇരുവരെയും കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുക്കുകയും ചെയ്ത വ്യക്തിയായ നിനോ മാത്യുവിനു വധശിക്ഷ വിധിച്ച കോടതി രണ്ടാം പ്രതിയെ കൊലപാതകത്തിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ഗുഡാലോചന നടത്തുകയും ചെയ്ത അനുശാന്തിയെ ഇരട്ടജീവപര്യന്തത്തിനാണ് വിധിച്ചത്. ഇരുവരും അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്ന സമയത്തു മൊബൈല്‍ ഫോണിലും ക്യാമറകളിലും പകര്‍ത്തിയിരുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിവായി നിരത്തിയിരുന്നു. ഇത്തരത്തിലുള്ള നൂറിലേറെ വീഡിയോ ദൃശ്യങ്ങളും നഗ്‌ന ഫോട്ടോകളും നഗ്‌ന സെല്‍ഫിയുമാണ് കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ വിധി പ്രഖ്യാപിച്ച ഇന്നലെ മുതല്‍ അനുശാന്തിയുടേതും നിനോമാത്യുവിന്റേതും എന്ന പേരില്‍ നഗ്‌ന അര്‍ധനഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha