ഇങ്ങനെയും ഒരു അച്ഛന്‍.. പിതാവ് സത്യത്തിനൊപ്പം നിന്നു; മകന് ശിക്ഷ വാങ്ങി നല്‍കാന്‍

എവിടെയും സത്യവും ധര്‍മ്മവും നശിച്ചു എന്നു പറയുന്നവര്‍ അറിയാന്‍. ഇതും ഒരു പിതാവ്. സത്യത്തിനൊപ്പം നില്‍ക്കാന്‍ അച്ഛന്‍ മകന്‍ ബന്ധം മറന്ന പിതാവ്. ഇതാവണമെടാ പിതാവ്. തെറ്റുചെയ്തവന്‍ ശിക്ഷിക്കപ്പെടണം ഇതായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട് അതാരായിരുന്നാലും. സത്യവും ധര്‍മവും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ സ്വന്തം മകനാണെന്ന പരിഗണന പോലും നല്‍കാതെ സത്യത്തിനൊപ്പം നിന്നത് ആറ്റിങ്ങല്‍ കൊലപാതകക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി നിനോ മാത്യുവിന്റെ പിതാവ് ടി.ജെ. മാത്യുവാണ് മകന്റെ തെറ്റിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാന്‍ അന്വേഷണസംഘത്തോടൊപ്പം നിന്നത്. 'നിനക്ക് നല്‌ളൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനിപ്പിക്കരുത്. മറ്റൊരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്കറിയാം. നീ തെറ്റ് തിരുത്തണം. പള്ളിയില്‍ പോയി കുമ്പസരിക്കണം. പള്ളിയിലെ ഫാദറിനെക്കണ്ട് കൗണ്‍സലിങ്ങിന് വിധേയനാകണം'. മകന്റെ മനസ്സ് മാറാന്‍ പിതാവ് ടി.ജെ. മാത്യു എഴുതിയ കത്തിലെ വരികളാണിത്. മാത്യു കാണിച്ച സത്യസന്ധത കൂടിയാണ് ഈ കേസില്‍ ശിക്ഷ വാങ്ങി നല്‍കാന്‍ പ്രോസിക്യൂഷന് സഹായകമായത്. കേസിലെ 43ാമത്തെ സാക്ഷി കൂടിയാണ് മാത്യു. മകനെ രക്ഷിക്കാന്‍ ഒരിക്കലും കോടതിയില്‍ കൂറുമാറാന്‍ അദ്ദേഹം തയാറായിരുന്നില്ല.പിതാവിനോട് സംസാരിക്കാന്‍ പോലും തയാറാകാത്ത മകന് നല്‍കിയ കുറിപ്പായിരുന്നു തെളിവെടുപ്പ് സമയത്ത് പൊലീസിന് ലഭിച്ചത്. അനുശാന്തിക്ക് വാട്‌സ്ആപ് സന്ദേശങ്ങള്‍ നിനോ അയച്ചിരുന്നത് ടി.ജെ. മാത്യുവിന്റെ പേരിലെടുത്ത സിമ്മില്‍നിന്നാണ്. ഇക്കാലത്തും ഇങ്ങനുള്ളവര്‍ സമൂഹം എന്തുപറയും എന്നു ചിന്തിക്കാതെ ഉറച്ച തീരുമാനം എടുത്ത ഈ നല്ല പിതാവിന് അഭിനന്ദനങ്ങള്‍. വാക്കുകള്‍പ്പുറം നന്ദി. സത്യത്തെ കശാപ്പ് ചെയ്യാതിരുന്നതിന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha