അനുശാന്തിയും നിനോ മാത്യുവും ശിക്ഷിക്കപ്പെട്ടതോടെ ടെക്‌നോപാര്‍ക്ക് കെ എസ് ആര്‍ ടി സി പോലെയായി

ടെക്‌നോപാര്‍ക്ക് കെ എസ് ആര്‍ ടി സി പോലെയായി. കെ എസ് ആര്‍ ടി സിയിലെ ഉദ്യോഗസ്ഥര്‍ക്ക് സാധാരണ കല്യാണം കിട്ടാറില്ല. ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്കും വിവാഹം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതിന്റെ പേരില്‍ പലരും ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിക്കാനും തയ്യാറാവുന്നു.
അനുശാന്തിയും നിനോയും ഒറ്റപ്പെട്ട ഉദാഹരണങ്ങളാണെങ്കിലും ഇവര്‍ ടെക്്‌നോപാര്‍ക്കിന്റെ സല്‍പ്പേരിന് വല്ലാത്ത കളങ്കം ഏല്‍പ്പിച്ചു കഴിഞ്ഞു.ടെക്‌നോപാര്‍ക്കില്‍ നടക്കുന്നത് വഴിവിട്ട ബന്ധങ്ങളാണെന്നും എല്ലാവരും വഴിതെറ്റി സഞ്ചരിക്കുകയാണെന്നും പ്രചരിക്കപ്പെടുന്നു.ടെക്‌നോപാര്‍ക്കിലെ ജോലിയുടെ സവിശേഷമായ പ്രത്യേകതകള്‍ ഇത്തരം പ്രചരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.രാത്രികാല ഷിഫ്റ്റുകളെ കുറിച്ച് പ്രചരിക്കുന്നത് നാറുന്ന കഥകളാണ്.
ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനികള്‍ ജീവനക്കാരെക്കൊണ്ട് ചെയ്യിക്കാവുന്നിടത്തോളം ജോലികള്‍ ചെയ്യിക്കാറുണ്ട്. സാധാരണ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നതു പോലെയല്ല ഇത്. ഒരു നിശ്ചിതസമയക്രമം അനുസരിച്ച് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കാനൊക്കില്ല.ഇങ്ങനെ വരുമ്പോഴാണ് രാത്രികാലഷിഫ്റ്റുകള്‍ കൂടുതലായി സംഭവിക്കുന്നത്.
ടെക്്‌നോപാര്‍ക്കിലാണ് ജോലിയെന്ന് പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് മടിയാണ്.ടെക്‌നോപാര്‍ക്കെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ചിരിപൊട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ടെക്‌നോപാര്‍ക്കിലെ അനിയന്ത്രിതമായ ശമ്പളമാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം.കൊലപാതകവും തടവറയുമൊന്നും പലര്‍ക്കും കിട്ടുന്നില്ലെങ്കിലും വഴിവിട്ടബന്ധങ്ങള്‍ പല ഐ ടി കമ്പനികളിലും സ്വാഭാവികം മാത്രമാണെന്ന് അനുഭവ സമ്പന്നര്‍ പറയുന്നു.ഇവര്‍ക്ക് അതില്‍ അത്ഭുതമില്ല. നിരന്തരമായ ജോലിക്കിടയില്‍ വല്ലപ്പോഴും അനുഭവിക്കുന്ന സ്വസ്ഥത ആയാണ് ഇവര്‍ ലൈംഗികപ്രകടനങ്ങളെ കാണുന്നത്.
ചുരുക്കത്തില്‍ ടെക്‌നോപാര്‍ക്കില്‍ തൊഴില്‍ തേടിയെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha