കനത്ത വേനലില്‍ കേരളം വെന്തുരുകുന്നു; പാലക്കാട്ട് ചൂട് 41 ഡിഗ്രി കടന്നു; ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പൊള്ളലേല്‍ക്കുന്നു

കേരളം സൂര്യതാപ ഭീഷണിയില്‍. ഉടന്‍ ഗള്‍ഫ് ചൂടിനെ മറികടക്കുന്ന നിലയിലേക്ക് എത്തുമെന്ന് കണക്കുകള്‍. ചൂട് അസഹനീയം എന്നു വാദിക്കുന്നവര്‍ അറിയാന്‍ വരും വര്‍ഷങ്ങളില്‍ കേരളം ചുട്ടുപൊള്ളുമെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഇതുവരെ പത്തോളം പേര്‍ക്ക് സൂര്യതാപമേറ്റു. 5 പേര്‍ മരപ്പെട്ടു. പാലക്കാട് ചൂട് 45 നോട് അടുക്കുകുകയാണ്. ഇത്തരത്തില്‍ എങ്കില്‍ കേരളം മഹാരാഷ്ട്രപോലെയാകാന്‍ അധികകാലം വേണ്ടിവരില്ല. മാഹാരാഷ്ട്രയില്‍ 100 പേര്‍ അത്യുഷ്ണത്താല്‍ കൊല്ലപ്പെട്ടു ഈ വര്‍ഷം.
കേരളം കനത്ത വേനലില്‍ വെന്തുരുകുന്നു. പാലക്കാട്ട് ചൂട് 41 ഡിഗ്രി കടന്നു. മലമ്പുഴയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്, 41.3. സൂര്യതപത്തില്‍ ചിറ്റൂരിനു സമീപം പെരുമാട്ടിയിലും പാലക്കാട് നഗരത്തിനു സമീപത്തുമായി രണ്ടുപേര്‍ക്കും പെ!ാള്ളലേറ്റു. ചൂട് വര്‍ധിച്ചതോടെ ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പൊള്ളലേല്‍ക്കുന്നതായാണ് ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ട്.
കേരളത്തെ ഇനിയും കാത്തിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങളാണ്. നിലവിലെ സ്ഥിതിയില്‍ സംസ്ഥാനത്തെ താപനില 40 ഡിഗ്രിക്കും മുകളിലേക്കുയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പ്രകൃതിക്കു മേലുളള കടന്നുകയറ്റത്തിനൊപ്പം പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍നിനോ പ്രതിഭാസവും ചേര്‍ന്നാണ് ഇത്തവണത്തെ താപനില ക്രമാതീതമായി ഉയര്‍ത്തിയത്.
ഉയര്‍ന്നുയരുന്ന കെട്ടിടങ്ങള്‍, നിരത്തു നിറയുന്ന വാഹനങ്ങള്‍, മുറിച്ചു മാറ്റപ്പെടുന്ന മരങ്ങള്‍, കുതിച്ചുയരുന്ന ഈ ചൂടിന്റെ അടിസ്ഥാന കാരണങ്ങള്‍ ഇവയൊക്കെയാണ്. പക്ഷേ, ഇത്തവണത്തെ ചൂട് വല്ലാതെ ഉയരുന്നതിനു പിന്നില്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസവും കാരണമാണ്.
സമുദ്രത്തിലെ ജലത്തിന്റെ താപനില ഉയര്‍ന്നതിനെ തുടര്‍ന്നുളള കാലാവസ്ഥാ മാറ്റമാണ് ഇങ്ങ് കേരളത്തിലും ചൂട് വല്ലാതെ കൂട്ടിയതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. മേയ് മാസം ഒടുവിലോ ജൂണ്‍ ആദ്യമോ മണ്‍സൂണെത്തും വരെ കേരളം വിയര്‍ത്തൊലിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha