ഒറ്റയ്ക്കു മല്‍സരിക്കില്ല, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കും

ഒടുവില്‍ ജെഎസ്എസിന് തീരുമാനമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎസ്എസ് ഒറ്റയ്ക്കു മല്‍സരിക്കില്ല. ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഒറ്റയ്ക്കു മല്‍സരിക്കാനുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇടതു മുന്നണിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം ശക്തമായതും ഒറ്റയ്ക്കു മല്‍സരിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കാരണമായി.ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആറു മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ ചര്‍ച്ചയ്ക്കു ഗൗരിയമ്മയുടെ വീട്ടിലെത്തി. എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കു നല്‍കുന്ന സ്ഥാനങ്ങള്‍ ജെഎസ്എസിനും നല്‍കാമെന്ന സിപിഎം സംസ്ഥാന നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്.
ഗൗരിയമ്മയുടെ വീടായ കളത്തിപ്പറമ്പിലിന്റെ മതിലില്‍ ടി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുമരെഴുതാനുള്ള അനുവാദം നേരത്തെ നല്‍കിയിരുന്നു. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ജെഎസ്എസ് പ്രവര്‍ത്തകര്‍ക്കു ഗൗരിയമ്മ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























