പേടിയോടെ നാട്ടുകാര്‍... ആറ്റിങ്ങലിലും വര്‍ക്കലയിലും വന്‍ സ്‌ഫോടകവസ്തു ശേഖരം

പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസിലെ പ്രതികളുടെ പടക്കനിര്‍മാണ ശാലകളില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. ജനവാസ മേഖലയോട് ചേര്‍ന്നാണ് ആറ്റിങ്ങലിലും വര്‍ക്കലയിലുമുള്ള പടക്കനിര്‍മാണശാലകള്‍. കോടതിയുത്തരവുണ്ടായിട്ടും സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളായ ജനങ്ങള്‍ ഭീതിയിലാണ്.
ആറ്റിങ്ങലിനുസമീപം മുദാക്കല്‍ പഞ്ചായത്തിലുള്ള പടക്കനിര്‍മാണശാലയിലെ കാഴ്ചകള്‍ ഭീതി ജനകമാണ്. ആര്‍ക്കും കടന്നുകയറാവുന്ന ആറ് കെട്ടിടങ്ങളിലായി ഒരു സുരക്ഷയുമില്ലാതെ വന്‍ സ്‌ഫോടകവസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് ദുരന്തമുണ്ടായതിന്റെ പിറ്റേദിവസം ഇവിടെ പൊലീസ് റെയ്ഡ് നടത്തി മുദ്രവച്ചതാണ്. ഈ സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കണമെന്ന വര്‍ക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. താപനില ഉയര്‍ന്നാല്‍ സ്വയം തീപിടിക്കുന്ന രാസവസ്തുക്കള്‍ പോലും ഈ സ്‌ഫോടക വസ്തുക്കളില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന വാര്‍ത്തകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.
വര്‍ക്കല കടക്കാവൂരിന് സമീപമുള്ള കൃഷ്ണന്‍കുട്ടിയുടെ പടക്കനിര്‍മാണ കേന്ദ്രത്തിലെ സ്ഥിതിയും ഇതുതന്നെ. രണ്ടിടത്തെയും സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കണമെന്ന് കാക്കനാടുള്ള കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഓഫിസില്‍ അറിയിച്ചെങ്കിലും ഇതുവരെ വിദഗ്ധരാരും എത്തിയില്ലെന്ന് പൊലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha