മദ്യ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുഡിഎഫിന്റെ പ്രകടന പത്രിക

മദ്യ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. മദ്യ നയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും.
നിലവാരം ഉയര്‍ത്തി ഫൈവ് സ്റ്റാറായ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. ഈ സര്‍ക്കാര്‍ തുടരുന്നിടത്തോളം ഫൈവ് സ്റ്റാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. പത്ത് 10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ മദ്യ വിമുക്തമാക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.
എല്‍ഡിഎഫിന്റെ മദ്യനയത്തിന്റെ കാര്യത്തില്‍ അവ്യക്തതയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മദ്യ രഹിത കേരളത്തിലേക്കുള്ള യാത്രയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മറ്റു പ്രധാന വാഗ്ദാനങ്ങള്‍:
അഞ്ചുവര്‍ഷം കൊണ്ട് ഭവനരഹിതര്‍ക്ക് വീട്
എല്ലാവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ജീവന്‍രക്ഷാ മരുന്ന് കുറഞ്ഞ വിലയ്ക്ക്
എല്ലാവര്‍ക്കും വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഭവനബംബര്‍ ലോട്ടറി
തമിഴ്‌നാട്ടിലെ 'അമ്മ മീല്‍സി'ന്റെ ചുവടുപിടിച്ച് ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണപദ്ധതി. കുടംബശ്രീ പോലെയുള്ള സംഘടനകളുടെ സഹായം ഇതിനായി തേടും.
ഓപ്പറേഷന്‍ കുബേര ശക്തമാക്കും
കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ കൃഷിനിധി
കാര്‍ഷിക വായ്പയ്ക്ക് പലിശ ഇളവ് നല്‍കും
എടി കയറ്റുമതി ഒരു ലക്ഷം കോടി രൂപയാക്കും
സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം
സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കും
സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും.
വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തും.
കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്തമാക്കുന്ന പദ്ധതി കൃഷിമേഖലയില്‍ അഞ്ചുവര്‍ഷം കൊണ്ടു നടപ്പാക്കും. സംസ്ഥാന ഭക്ഷ്യമേഖല തന്നെ ഇതിനായി നിലവില്‍ വരും.
നിശ്ചിത വരുമാനത്തില്‍ താഴെയുള്ളവര്‍ക്കു പലിശ കുറച്ച് വായ്പ. 4% പലിശയ്ക്കു സ്വര്‍ണപ്പണയത്തിന്മേല്‍ ബാങ്കുകള്‍ കാര്‍ഷികവായ്പ നല്‍കുന്നതായിരിക്കും ഇതിനു മാതൃക.
യാചകര്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും പഞ്ചായത്തുകള്‍ മുഖേന ഒരു നേരത്തെ സൗജന്യഭക്ഷണം നല്‍കും. മലപ്പുറത്തും കോട്ടയത്തും നടപ്പാക്കിയ വിശപ്പിനോടു വിട പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്. പഞ്ചായത്തുകളില്‍ നിന്ന് ഇതിനായി കൂപ്പണുകള്‍ ലഭ്യമാക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളും സ്ഥാപനങ്ങളും ചേര്‍ന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാരും കൈകോര്‍ക്കും. ചില വിദേശ രാജ്യങ്ങളിലുള്ളതു പോലെ സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മുന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന സാമൂഹിക പദ്ധതികള്‍ നടപ്പാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha