പോലീസ് ക്‌സ്റ്റഡിയിലിരിക്കെ മരിച്ച സഹോദരന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാവിന്റെ നിരാഹാര സമരം രണ്ടാഴ്ച്ച പിന്നിടുന്നു

നിയമം പാലിക്കേണ്ട നിയമപാലകര്‍ തന്നെ അതിനെ ചവിട്ടിയരക്കുന്ന സംഭവങ്ങള്‍ അനുദിനം സമൂഹത്തില്‍ അരങ്ങേറുന്നുണ്ട്. അതിലേക്ക് ഒന്നുകൂടി. പോലീസ് ക്‌സ്റ്റഡിയിലിരിക്കെ മരിച്ച സഹോദരന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നെയ്യാറ്റിന്‍കര സ്വദേശിയുടെ നിരാഹാര സമരം. നെയ്യാറ്റിന്‍കര പുതുവേല്‍ പുത്തന്‍വീട്ടില്‍ ശ്രീധരന്റെ മകന്‍ ശ്രീജീവാണ് 2014 മെയ്മാസം 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചിക്തസയിലിരിക്കെ മരിച്ചത്. ശ്രീജീവിന്റെ ഏക സഹോദരന്‍ ശ്രീജിത്തിന്റെ നിരാഹാര സമരം ഇപ്പോള്‍ സമരം രണ്ടാഴ്ച്ച പിന്നിട്ടിരിക്കുകയാണ്.
ശ്രീജിവിനെ മൊബൈല്‍ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് പാറശാല പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ സഹോദരന് നാട്ടുകാരിയുമായ ഒരു പെണ്‍കുട്ടിയുമായി ഉണ്ടായിരുന്ന പ്രണയത്തെ തുടര്‍ന്നാണ് സംഭവങ്ങളുടെ ആരംഭമെന്ന് സഹോദരന്‍ ആരോപിക്കുന്നു. ശ്രീജിവിന് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതായും പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസുകാര്‍ ചേര്‍ന്ന് കൊലപാതകം തേയ്ച്ച് മായിച്ച് കളയുകയായിരുന്നെന്നും ശ്രീജിത്ത് ആരോപിക്കുന്നു.
പോലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് മരിച്ചു എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ഒട്ടേറെ ദുരൂഹതകളെന്നാണ് മരിച്ച ശ്രീജിവിന്റെ ആരോപണം. സഹോദരനെ കാണാന്‍ ആശ്രുപത്രിയില്‍ എത്തിയപ്പോള്‍ ഇരുകൈകളും ബന്ധിച്ച നിലയിലായിരുന്നെന്നും സംസാരിക്കാതിരിക്കാന്‍ ഓക്‌സിജന്‍ കൊടുക്കുന്നതുപോലെ മാസ്‌ക് ബലമായി പിടിപ്പിച്ചിരുന്നതായും ശ്രീജിത്ത് ആരോപിക്കുന്നു. സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഇടപെടണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. ഇതിനു മുമ്പായി രണ്ടു ഘട്ടമായി 150 ദിവസത്തോളം ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha