ഇരിക്കട്ടെ നമ്മടെ മല്ല്യയല്ലേ...യുബി ഗ്രൂപ്പിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 20 ഏക്കര്‍ ഭൂമി

എല്ലാ ആരോപണങ്ങളും എത്തി. മല്ല്യകൂടിയായപ്പോള്‍ ക്വോറം തികഞ്ഞു. എല്ലാവര്‍ക്കും നല്‍കാമെങ്കില്‍ മല്ല്യക്കുമാകമല്ലോ. കാരണം തട്ടിപ്പിന്റെ ഉസ്താദല്ലേ ടിയാന്‍. മദ്യരാജാവ് വിജയ് മല്യയുടെ യു.ബി ഗ്രൂപ്പിന് പാലക്കാട് കഞ്ചിക്കോട്ട് 20 ഏക്കര്‍ ഭൂമി കുറഞ്ഞ തുകയ്ക്ക് പതിച്ച് നല്‍കിയതായി രേഖകള്‍. ഭൂമി പതിച്ച് നല്‍കുമ്പോള്‍ വിജയ് മല്യയായിരുന്നു ഗ്രൂപ്പ് ചെയര്‍മാന്‍.
പ്രദേശത്ത് ഭൂമിക്ക് മൂന്ന് ലക്ഷത്തിലേറെ വിലയുണ്ടെന്നിരിക്കെ വളരെ കുറഞ്ഞ തുകയ്ക്കാണ് മല്യയുടെ സ്ഥാപനത്തിന് ഭൂമി നല്‍കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേണം നടത്തുമെന്നും ജില്ലാ കളക്ടര്‍ മേരിക്കുട്ടി ഐ.എ.എസ് പറഞ്ഞു.
വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടും, കുമരകം, മെത്രാന്‍ കായല്‍ ഇടപാടുകളും സംബന്ധിച്ച ഉത്തരവുകള്‍ വിവാദങ്ങളെത്തുടര്‍ന്ന് റവന്യൂവകുപ്പ് നേരത്തെ പിന്‍വലിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ രേഖകള്‍ പുറത്തുവന്നിട്ടുള്ളത്.
എന്ത് ആവശ്യത്തിനാണു ഭൂമി നല്‍കിയിരിക്കുന്നതെന്ന് ഇതു സംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമല്ല. പല തരത്തിലുള്ള ബോട്ട്‌ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.
പാലക്കാട് പുതുശേരി വെസ്റ്റിലെ സര്‍ക്കാര്‍ ഭൂമിയാണു യുബു ഗ്രൂപ്പിന് പതിച്ചു നല്‍കിയത്. സെന്റിന് 70,000 രൂപ വീതം കണക്കാക്കി 14 കോടി രൂപയുടെ ഇടപാടാണു നടത്തിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ഈ മേഖലയില്‍ ഭൂമിയുടെ നടപ്പുവില. ഈ സാഹചര്യത്തില്‍ ഭൂമി വിലയില്‍ യുബി ഗ്രൂപ്പിന് ഇത്ര വലിയ ഇളവു നല്‍കേണ്ട സാഹചര്യമെന്ത് എന്നാണ് ഉയരുന്ന ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha