വി എസിനെതിരെയുള്ള പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പിണറായി വിജയന്‍

വി എസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എന്നാല്‍ വിഎസിനെതിരായ പ്രമേയവും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ല. വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. പാര്‍ട്ടിയാണ് ഉചിതമായ തീരുമാനമെടുത്തത്. പാര്‍ട്ടി നിലപാടുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ തള്ളിക്കളയേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കി.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും തെരഞ്ഞെടുപ്പ് വേദി പങ്കിടുന്നതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ മാത്രമേ പറായാന്‍ കഴിയൂവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യ വിമുക്ത കേരളമെന്ന നിലപാട് ഇപ്പോള്‍ സിപിഎമ്മിന് ഇല്ലെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.
അതേസമയം, വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന കമ്മിറ്റി പ്രമേയം ചര്‍ച്ചക്കെടുക്കേണ്ട സമയം ഈ തെരഞ്ഞെടുപ്പ് കാലമല്ലെന്ന് എം എ ബേബി പ്രതികരിച്ചു. പരവൂര്‍ ദുരന്തത്തിന്റെ ഉത്തരവാദികളെയും വിജയ് മല്യക്ക് സര്‍ക്കാര്‍ ഭൂമി തീറെഴുതി നല്‍കേണ്ട യുഡിഎഫിനെയും ആണ് ഈ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. വിഎസിന് എതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ഇപ്പോള്‍ ഉയരുന്നതിന് പിന്നില്‍ ഗൂഡ നീക്കങ്ങളുണ്ടെന്നും എം എ ബേബി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha