ഒപ്പിന് 'സെല്‍ഫി',സെല്‍ഫി അഭ്യര്‍ഥനയുമായി വരുന്നവരെ പിണക്കാനാകില്ല

സ്ഥാനാര്‍ഥികള്‍ വോട്ട് ചോദിക്കാന്‍ അടുത്തെത്തുമ്പോഴേക്കും അങ്ങോട്ടായിരിക്കും മറുചോദ്യം 'ഒരു സെല്‍ഫിയെടുത്തോട്ടെ'. സ്ഥാനാര്‍ഥികളാണെങ്കില്‍ വോട്ടഭ്യര്‍ഥനേയേക്കാള്‍ കൂടുതല്‍ സമയം നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടെ സെല്‍ഫിയെടുക്കാനാണ് ചെലവാക്കുന്നത്.
സെല്‍ഫി അഭ്യര്‍ഥനയുമായി വരുന്നവരെ പിണക്കാനാകില്ല. പോയാല്‍ പോകുന്നത് ഒരു വോട്ടല്ലേ. ഇതിനാല്‍തന്നെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം തന്നെ ഈ സെല്‍ഫി കുരുക്കില്‍ കുടുങ്ങിക്കഴിഞ്ഞു. എന്നാല്‍ നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ഈ സെല്‍ഫികള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നതും സ്ഥാനാര്‍ഥികള്‍ക്ക് നേട്ടമാണ്.
എതിര്‍ചേരിയിലുള്ള പ്രവര്‍ത്തകരടക്കം ഇത്തരത്തില്‍ സെല്‍ഫിയെടുക്കാറുണ്ട്. അവരില്‍ ചിലര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറും ഉണ്ട്. ഇത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
സെല്‍ഫി ഭ്രമം അതിരുകടക്കുമ്പോള്‍ അത് അപകടങ്ങള്‍ക്ക് വഴിവയ്ക്കും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന 'സെല്‍ഫി തള്ളലില്‍' ഉമ്മന്‍ ചാണ്ടിക്ക് പരിക്കേല്‍ക്കുക യും ചെയ്തു. വാതില്‍ചില്ല് പൊട്ടിവീണ് കൈവലിരലിനാണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റത്.
പ്രധാനമന്ത്രിയുടെ സെല്‍ഫി പ്രേമം എതിര്‍ത്ത കേരള നേതാക്കള്‍ക്കും ഇപ്പോള്‍ സെല്‍ഫി മാനിയ പിടിപെട്ടു എന്ന് തന്നെ പറയേണ്ടിവരും. പത്രവായനയ്‌ക്കൊന്നും പ്രാധാന്യം നല്‍കാത്ത ന്യൂജന്‍ വോട്ടര്‍മാരുടെ വോട്ടുകള്‍ പാട്ടിലാക്കാന്‍ സെല്‍ഫിയോളം വലിയ ആയുധമില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha