വിഎസും പിണറായിയും ഒന്നിക്കുന്നത് ഫഌക്‌സുകളില്‍ മാത്രംമെന്ന് ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഫഌക്‌സുകളില്‍ മാത്രമാണ് ഒന്നിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഎസ് പാര്‍ട്ടിവിരുദ്ധനെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് പിണറായി പറയുന്നത്. ഇവര്‍ ഒരുമിച്ചാണോ കേരളത്തെ നയിക്കാന്‍ പോകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശയാണ്. നേരത്തെ ആസൂത്രണം ചെയ്ത് പറയാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
ചില മാധ്യമ സുഹൃത്തുക്കള്‍ അവരുടേതായ ചില പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നു. ഏതെങ്കിലും ഭിന്നത പാര്‍ട്ടിയിലോ മുന്നണിയിലോ ഇല്ലാത്തതില്‍ കടുത്ത നിരാശയാണവര്‍ക്ക്. യോജിച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നത്. സഖാവ് വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്നാക്ഷേപിച്ചു എന്നാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്. ഇത്തരം നിരവധി വ്യാജ വാര്‍ത്തകള്‍ വന്ന അനുഭവം എനിക്കുണ്ട്. ഈയടുത്ത കാലത്ത് അതിന് ഒരു ശമനം കണ്ടിരുന്നു. ഇപ്പോള്‍ വീണ്ടും അത് വരുന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha