കേരളം സൂര്യതാപ ഭീഷണിയില്‍.. ഉടന്‍ ഗള്‍ഫ് ചൂടിനെ മറികടക്കുന്ന നിലയിലേക്ക് എത്തുമെന്ന് കണക്കുകള്‍

ചൂട് അസഹനീയം എന്നു വാദിക്കുന്നവര്‍ അറിയാന്‍ വരും വര്‍ഷങ്ങളില്‍ കേരളം ചുട്ടുപൊള്ളുമെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഇതുവരെ പത്തോളം പേര്‍ക്ക് സൂര്യതാപമേറ്റു. 5 പേര്‍ മരപ്പെട്ടു. പാലക്കാട് ചൂട് 45 നോട് അടുക്കുകുകയാണ്. ഇത്തരത്തില്‍ എങ്കില്‍ കേരളം മഹാരാഷ്ട്രപോലെയാകാന്‍ അധികകാലം വേണ്ടിവരില്ല. മാഹാരാഷ്ട്രയില്‍ 100 പേര്‍ അത്യുഷ്ണത്താല്‍ കൊല്ലപ്പെട്ടു ഈ വര്‍ഷം. ആഗോളതാപനത്തിന്റെ തീവ്രമായ അലയൊലികള്‍ ഇന്ത്യയിലേക്കും പ്രത്യേകിച്ച് കേരളത്തിലും എത്തിയതിന്റെ പ്രകടമായ സാഹചര്യമാണ് ഇന്ന് നാം കാണുന്നത്. ജലസമൃദ്ധമായ നാടുകളില്‍ പോലും നീരുറവകള്‍ വറ്റിവരളുമ്പോള്‍ അശാസ്ത്രീയമായ വികസനപ്രക്രിയകളുടെ പരിണിതഫലം ജനത്തെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കേട്ടുകേള്‍വി മാത്രമായിരുന്ന സൂര്യാഘാതവും കൊടുംവരള്‍ച്ചയും കേരളത്തിലും എത്തിച്ചേര്‍ന്നിരിക്കുന്നു. ഇവ കാരണം ഉണ്ടാകുന്ന മരണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമവും കൊടുംചൂടും വരാന്‍ പോകുന്ന വിനാശകരമായ കാലത്തിന്റെ ചൂളംവിളിയാകുന്നു.
വനനശീകരണവും, കാര്‍ബണ്‍ വാതകങ്ങളുടെ അനിയന്ത്രിതമായ പുറംതള്ളലും, വര്‍ദ്ധിച്ചു വരുന്ന മാലിന്യകൂമ്പാരങ്ങളും, അത്യാര്‍ത്തിയോടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ഖനനവും ഭൂമിയുടെ താപനിലയിലെ സന്തുലനാവസ്ഥയെ തകിടംമറിക്കുന്നു. ജനസംഖ്യ വിസ്‌ഫോടനത്തിന്റെ അനന്തരമായുണ്ടായ ഉപഭോഗ സംസ്‌ക്കാരം പ്രകൃതിയെ കച്ചവടത്തിനായി മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയതും ഇന്നത്തെ വരള്‍ച്ചക്ക് വഴി തെളിയിക്കാന്‍ കാരണമാകുന്നതായി.
മലകള്‍, കുന്നുകള്‍, പുഴകള്‍, നീര്‍ത്തടങ്ങള്‍ എല്ലാം ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ജലത്തിന്റെ ഉറവിടങ്ങള്‍ ആണെന്ന് വീണ്ടും അധികാരികളോടും ദീര്‍ഘവീക്ഷണമില്ലത്തവരോടും പറഞ്ഞുകൊടുക്കേണ്ടി വരുന്ന അവസ്ഥ നിലവിലെ വ്യവസ്ഥിതിയുടെ പരാജയമാണ് ചൂണ്ടി കാണിക്കുന്നത്. ആസന്നമായ ദുരിതങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഉതകുന്ന പഠനങ്ങള്‍ നടത്തേണ്ടതും അവയിലെ ഗവേഷണകണ്ടെത്തലുകള്‍ സമയബന്ധിതമായി നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha