ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറാനാവുമെന്ന് ഫെയ്‌സ്ബുക്കിനു മനസ്സിലാക്കിക്കൊടുത്ത മലയാളിക്കു സമ്മാനം

പാസ്‌വേഡ് ഇല്ലാതെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറാമെന്നു കണ്ടെത്തിയ വിദ്യാര്‍ഥിക്ക് ഫെയ്‌സ്ബുക്കിന്റെ വക 6.65 ലക്ഷം രൂപയുടെ സമ്മാനം.
ചാത്തന്നൂര്‍ എംഇഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ ആറാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കൊല്ലം മുണ്ടയ്ക്കല്‍ വെസ്റ്റ് ശിവവിലാസത്തില്‍ അരുണ്‍ എസ്.കുമാര്‍ (20) ആണു ഫെയ്‌സ്ബുക്കിന്റെ കണ്ണുതുറപ്പിച്ചത്.
ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന ഫുള്‍ അക്കൗണ്ട് ടേക്ക്ഓവര്‍ എന്ന പ്രധാന ന്യൂനതയാണ് അരുണ്‍ കണ്ടെത്തിയത്.
ഫെയ്‌സ്ബുക്കിന്റെ ഫുള്‍അക്കൗണ്ട്‌ടേക്ഓവര്‍എന്ന സബ് ഡൊമൈനിലെ ഈ ന്യൂനത മനസ്സിലാക്കിയ അരുണ്‍ ഇക്കാര്യം കമ്പനിയുടെ സെക്യൂരിറ്റി ടീമിനെ അറിയിച്ചു. ഇതു സ്ഥിരീകരിച്ച ഫെയ്‌സ്ബുക്ക് ന്യൂനത (ബഗ്ഗ്) പരിഹരിച്ചശേഷം കഴിഞ്ഞ ദിവസമാണ് അരുണിനെ സമ്മാനവിവരം അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha