എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഇപ്പം പോകും ഇപ്പം പോകും എന്ന സൂചനയില്‍ ഇടത് വലത് ചര്‍ച്ചകള്‍ നടത്തിയും അണിയറ നീക്കം നടത്തിയും ഒടുവില്‍ വീരന്‍ സാധിച്ചെടുത്തു കാര്യം. ഇനി 6 വര്‍ഷം കുശാല്‍. ജനതാദള്‍ (യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഡോ.ഹമീദ് അന്‍സാരിയുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.എം.പിമാരായ ശരത് യാദവ്, പവന്‍ കുമാര്‍ വര്‍മ, എം.കെ രാഘവന്‍, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha