Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

അഭിപ്രായം പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് വിഎസ്; തന്നെ ഉദ്ദേശിച്ചല്ലെന്ന് പിണറായി

21 APRIL 2016 04:42 AM IST
മലയാളി വാര്‍ത്ത.

ഇടതുനേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് ഉപദേശ രൂപത്തില്‍ വിഎസിന്റെ കുറിപ്പ്. എന്നാല്‍ വിഎസിന്റെ പരാമര്‍ശം തന്നെ ഉദ്ദേശിച്ചല്ലെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ഇത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായം പറയുമ്പോള്‍ സൂക്ഷിക്കണമെന്ന ഉപദേശമാണ് 'കാളപെറ്റതും കയറെടുത്തും' എന്ന പോസ്റ്റിലൂടെ വി.എസ് പിണറായിക്ക് നല്‍കുന്നത്. മാധ്യമങ്ങളെയും വി.എസ് വിമര്‍ശിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ എന്നെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതായി തന്റെ ശ്രദ്ധയില്‍പ്പെട്ടു. വിജയന്‍ അത് തിരുത്തിയതായും കാണുന്നു. എന്നാല്‍, വിവാദം കൊഴുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും വി.എസ് പറയുന്നു. മാര്‍പ്പാപ്പയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച കഥ ഉദ്ധരിച്ചാണ് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതില്‍ ശ്രദ്ധ നല്‍കുന്നത് വി എസിനും പിണറായിക്കുമാണ്. മുഖ്യമന്ത്രി കസേരയിലേക്ക് ആര് എത്തുമെന്നതും പ്രധാന ചര്‍ച്ചാ വിഷയമാണ്. വി.എസ് പിണറായി പോരിനെ തിരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള പുറപ്പാടിലാണ് യു.ഡിഎഫ് കേന്ദ്രങ്ങള്‍. ധര്‍മ്മടത്ത് പിണറായിക്കായി വോട്ട് ചോദിക്കാന്‍ വി.എസ് എത്തിയിരുന്നു. നേരത്തെയും വി എസ് പിണറായി വാക് പോര് ഉണ്ടായിട്ടുള്ളതാണ്. ഇപ്പോള്‍ വി.എസിനെതിരെയുള്ള പ്രമേയം നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വിഎസിനെ മുന്‍ നിര്‍ത്തിയാണ് ഒരു പരിധിവരെ ഇടത്പക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സാഹചര്യത്തില്‍ പിണറായിയുടെ തുറന്ന് പറച്ചില്‍ അനവസരത്തിലായിപ്പോയിയെന്നാണ് ഇടത് നേതാക്കളുടെ അഭിപ്രായം. ഇടപക്ഷം ഒറ്റക്കെട്ടാണെന്ന് പോസ്റ്ററില്‍ നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്നതാണെന്ന യു.ഡിഎഫിന്റെ ആരോപണത്തിന് ആക്കം കൂട്ടാനെ ഇത് ഉപകരിക്കു.

വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിത്. വിവാദ വ്യവസായം തഴച്ചു വളരാന്‍ ഇത് ധാരാളം മതി. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍.
ഇങ്ങനെ ഇവിടെ കുറിക്കാന്‍ കാരണം എന്നെക്കുറിച്ച് സഖാവ് പിണറായി വിജയന്‍ മോശം പരാമര്‍ശം നടത്തിയതായി നിറയെ വാര്‍ത്തകള്‍ കാണാനിടയായതാണ്. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയന്‍ വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ, വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നത്.
ഇതുകാരണം ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന് വരെ യു.ഡി.എഫിന്റെയും, ബി.ജെ.പിയുടെയും നേതാക്കള്‍ തുരുതുരാ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. സി.പി.എം നേതാക്കള്‍ ഫ്‌ലെക്‌സില്‍ മാത്രം ഒന്നിച്ചിരിക്കുന്നവരാണെന്ന് ചില രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നതായും കണ്ടു.
വിവാദങ്ങള്‍ മാറ്റിവെച്ച് നമുക്ക് യഥാര്‍ഥ പ്രശ്‌നത്തിലേക്ക് കടക്കാം. കേരള ചരിത്രത്തില്‍ ജനങ്ങളെയാകെ വഞ്ചിച്ച ഇത്തരം ഒരു ഭരണം മുമ്പുണ്ടായിട്ടില്ല. സമസ്ത മേഖലകളെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്നോട്ടടിച്ചു. സെക്രട്ടറിയേറ്റിന്റെ ആധാരം പോലും കാശുള്ളവന് പണയപ്പെടുത്തി പണം തട്ടുന്ന ഒരുകൂട്ടം ഭരണാധികാരികളാണ് ഇവിടെ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. ഇവരെ അധികാരത്തില്‍ നിന്നും പുറത്താക്കി ഒരു ജനപക്ഷ ഗവണ്‍മെന്റിനെ അവരോധിക്കുകയും ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയകടമ. ഈ രാഷ്ട്രീയദൗത്യം ഒറ്റമനസ്സോടെയാണ് ഞാനും സഖാവ് പിണറായി വിജയനും അടക്കമുള്ള സിപിഎം നേതാക്കളും മറ്റ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളും ഏറ്റെടുത്തിരിക്കുന്നത്.
അതുകൊണ്ട് ഞാന്‍ വീണ്ടും ആവര്‍ത്തിച്ച് പറയട്ടെ തെറ്റിദ്ധാരണയ്ക്കും, തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കിയേക്കാവുന്ന വാക്കുകള്‍ അബദ്ധവശാല്‍ പോലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ച് കയറെടുത്ത് പാമ്പാക്കാന്‍ കാത്തിരിക്കുന്ന ചില മാധ്യമ സുഹൃത്തുക്കളും ഒരു അമ്പും ഇല്ലാതെ വലയുന്ന യുഡിഎഫ്, ബിജെപി നേതാക്കളും പുല്ലുമെടുത്ത് ഇവിടെ ആയുധമാക്കിക്കളയുന്ന സാഹചര്യത്തില്‍.
അമേരിക്കയില്‍ നടന്നതായി പറയുന്ന ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കാം. കാന്റര്‍ബറിയിലെ ആര്‍ച്ച്ബിഷപ്പ് ഏറെക്കാലത്തിനു ശേഷം അമേരിക്കയില്‍ എത്തി. വിമാനത്താവളത്തില്‍വെച്ച് പത്രലേഖകര്‍ അദ്ദേഹത്തോട് ചോദിച്ച ആദ്യ ചോദ്യം ഇതാണ്. ' അമേരിക്കയിലെ വേശ്യാലയങ്ങളെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?' ആകെ അമ്പരന്നുപോയ ആര്‍ച്ച് ബിഷപ്പ് 'അമേരിക്കയില്‍ വേശ്യാലയങ്ങള്‍ ഉണ്ടോ?' എന്ന് അത്ഭുതത്തോടെ ആരാഞ്ഞു. അടുത്ത ദിവസത്തെ പത്രങ്ങളിലെ പ്രധാന തലവാചകം ഇതായിരുന്നു. 'അമേരിക്കയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് ആദ്യം തിരക്കിയത് അമേരിക്കയില്‍ എവിടെ വേശ്യാലയം ഉണ്ട്' എന്നാണ്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഓപ്പറേഷന്‍ സിന്ദൂറിന്റെ' പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍...  (22 minutes ago)

മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി  (37 minutes ago)

റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.  (1 hour ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ വ്യോമഗതാഗതത്തിനും വി.വി.ഐ.പി യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ....  (1 hour ago)

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി  (9 hours ago)

നയതന്ത്ര സമീപനത്തിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രിയെ ഉപദേശിച്ച് നവാസ് ഷെരീഫ്  (10 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം  (10 hours ago)

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഹരീഷ് കണാരന്‍  (10 hours ago)

വീണ്ടും പാക് പ്രകോപനം; സൈനിക മേധാവിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച  (11 hours ago)

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണമെന്ന് കൊച്ചി വിമാനത്താവളവും  (11 hours ago)

കറാച്ചി പോര്‍ട്ടും തകര്‍ത്ത് സമുദ്രം ഇളക്കിമറിച്ച് INS വിക്രാന്ത് കുതിക്കുന്നു ? കിട്ടിയ അടിയുടെ പേടി പാക്കിന് മാറിയിട്ടില്ല  (11 hours ago)

വെടിയുണ്ടകള്‍ തീര്‍ന്നു ; ഇന്ത്യന്‍ സേനയ്‌ക്കെതിരെ കല്ലെടുത്ത് എറിഞ്ഞ് പാക് പട്ടാളം  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍  (12 hours ago)

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പോസ്റ്റിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends