ഇടതു വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി എസിനെ: സുധീരന്‍

ഇടതുപക്ഷ ഭരണം വന്നാല്‍ ആദ്യം ശരിയാക്കുന്നത് അച്യുതാനന്തനെ ആയിരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍.
എല്‍ ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന പ്രചരണവാചകത്തിന്റെ അര്‍ത്ഥം തനിക്കു ഇപ്പോഴാണ് മനസ്സിലായത് എന്നും സുധീരന്‍ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്നും ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയില്‍ ശക്തമായിരിക്കുന്ന അസഹിഷ്ണുതയെ ചെറുക്കുന്നു എന്ന് അവകാശപ്പെടുന്ന സീതാറാം യെച്ചൂരി കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്ന അസഹിഷ്ണുത കണ്ടെന്നു പറയാനെങ്കിലും തയ്യാറാകുമോ എന്നും സുധീരന്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha