കേരളത്തിന്റെ കേജരിവാളാകാന്‍ അഴിമതിക്കെതിരെ എക്‌സല്‍ കേരള എന്ന സംഘടനയുമായി ജേക്കബ് തോമസ്

മാറുമോ കേരളവും... ഡല്‍ഹിയില്‍ ആം ആദ്മിയും കേജരിവാളും ആദ്യം എത്തിയപ്പോള്‍ ആളുകള്‍ പുച്ഛത്തോടെ ചിരിക്കുകയായിരുന്നു. ഇത് വല്ലതും നടക്കുമോ എന്നായിരുന്നു ചോദ്യം. ഇന്ന് ആ പാര്‍ട്ടിയാണ് ഡല്‍ഹി ഭരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും അതിന്റെ അഴിമതിക്കെതിരെയും ശ്ക്തവും വ്യക്തവുമായി പടപൊരുതിയ ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഒന്നും കാണാതെ രംഗത്തിറങ്ങില്ല. കൊച്ചിയില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വരുന്നു. ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നിവരും സംഘടനയുടെ ഭാഗമാകും. ആലോചനാ യോഗം കൊച്ചിയില്‍ നടന്നു. ലാല്‍ ജോസ്, എഴുത്തുകാരന്‍ സക്കറിയ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വിജിലന്‍സ് ഡയറക്ടായിരിക്കേ ജേക്കബ് തോമസ് സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രസക്തമായ പോസ്റ്റിലേക്ക് മാറ്റിയും ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചും ഒതുക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം നിലപാട് മാറ്റിയിരുന്നില്ല. പല തവണ സര്‍ക്കാരിനെതിരെയും അഴിമതി വിരുദ്ദ പരാമര്‍ശവും തോമസ് ജേക്കബ് നടത്തി. ഇതിന് പലതവണ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. അതിവേഗം മുകളിലേക്ക് വളരണമെന്ന് ആഗ്രഹിക്കുന്നവര്‍ നമ്മെ ബഹുദൂരം പിന്നോട്ടടിച്ചെന്നാണ് അദ്ദേഹം സര്‍ക്കാരിനെതിരെ പ്രസ്ഥാവന നടത്തിയത്. പിന്നെയും പലപ്പോഴും ഫെയ്‌സ്ബുക്ക് പേജ് വഴി അദ്ദേഹം അഴിമതിക്കെതിരെ പ്രതികരിച്ചു. പുതിയ മാറ്റത്തിനായി കൊതിക്കുന്ന വിവിധ മേഖലയില്‍ ഉള്ളവരെ അണി നിര്‍ത്തി പടയൊരുക്കത്തിനാണ് ശ്രമമെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha