പരവൂര്‍ വെടിക്കെട്ട് ദുരന്തം: മുഖ്യകരാറുകാരനായ കൃഷ്ണന്‍കുട്ടിയും ഭാര്യയും കീഴടങ്ങി

പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി. ഭാര്യ അനാര്‍ക്കലിയും ഒപ്പം കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.
നേരത്തെ, ഇരുവരും ഒളിവില്‍ കഴിഞ്ഞ എറണാകുളം സൗത്തിലെ ലോഡ്ജില്‍ െ്രെകംബ്രാഞ്ച് സംഘം എത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നു കടന്നുകളഞ്ഞിരുന്നു. കൊല്ലത്തുനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച ചിത്രത്തിലെ സ്ത്രീയും പുരുഷനും ഇവിടെ താമസിച്ചിരുന്നതായും പെട്ടെന്നു മുറി ഒഴിഞ്ഞു പോയതായും ലോഡ്ജ് ജീവനക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha