കായംകുളത്ത് എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയ പ്രതി പിടിയിൽ

കായംകുളത്ത് എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയ പ്രതി പിടിയിലായി. അയൽവാസിയായ പ്രകാശനാണ് പിടിയിലായത്. കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്.
കൊലപാതകം സ്വർണവും പണവും കവരാൻ വേണ്ടിയായിരുന്നുവെന്ന് പൊലീസ് . അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മകൾ പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞാണ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വയോധികയുടെ കഴുത്തിൽ മാല, കൈയിൽ അഞ്ച് വളകൾ, മോതിരം, കമ്മൽ എന്നിവയുണ്ടായിരുന്നു. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തങ്കമ്മയുടെ ശരീരത്തിൽ ആഭരണങ്ങളൊന്നുമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha


























